കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് കാ​യം​കു​ളം ന​ഗ​ര​സ​ഭ സ്വ​ദേ​ശി ഉ​സ്മാ​ൻ​കു​ഞ്ഞി​ന്‍റെ പ​രാ​തി പ​രി​ഗ​ണി​ക്കു​ന്നു

കരുതലും കൈത്താങ്ങും അദാലത്; കാര്‍ത്തികപ്പള്ളി താലൂക്കിൽ 268 പരാതിക്ക്​ പരിഹാരം

ഹ​രി​പ്പാ​ട്: ക​രു​ത​ലും കൈ​ത്താ​ങ്ങും പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്തി​ല്‍ കാ​ര്‍ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ല്‍ 268 പ​രാ​തി​യി​ല്‍ തീ​ര്‍പ്പ്. രാ​മ​പു​രം ചേ​പ്പാ​ട് താ​മ​ര​ശ്ശേ​രി ക​ണ്‍വെ​ന്‍ഷ​ന്‍ സെ​ന്റ​റി​ല്‍ ന​ട​ന്ന അ​ദാ​ല​ത്തി​ല്‍ മ​ന്ത്രി​മാ​രാ​യ പി.​പ്ര​സാ​ദ്, സ​ജി ചെ​റി​യാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രാ​തി​ക​ള്‍ കേ​ട്ട് പ​രി​ഹാ​രം നി​ര്‍ദേ​ശി​ച്ചു. നേ​ര​ത്തേ ല​ഭി​ച്ച 470 അ​പേ​ക്ഷ​യി​ല്‍ 385 പ​രാ​തി​യാ​ണ് പ​രി​ഗ​ണാ​ന​ര്‍ഹ​മാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. മ​റ്റ് 117 അ​പേ​ക്ഷ​യി​ല്‍ സ​ത്വ​ര തു​ട​ര്‍ന​ട​പ​ടി​ക​ള്‍ക്ക് നി​ര്‍ദേ​ശി​ച്ച് വ​കു​പ്പു​ക​ള്‍ക്ക് കൈ​മാ​റി. കൗ​ണ്ട​റി​ലൂ​ടെ 285 പു​തി​യ പ​രാ​തി​കൂ​ടി ല​ഭി​ച്ചു.

വ​ള​രെ​ക്കാ​ല​മാ​യി ക​രം അ​ട​ക്കാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന 11 കേ​സി​ല്‍ നി​കു​തി ര​സീ​തു​ക​ള്‍ അ​ദാ​ല​ത്തി​ല്‍ വി​ത​ര​ണം ചെ​യ്ത​താ​യി സ​മാ​പ​ന ച​ട​ങ്ങി​ല്‍ മ​ന്ത്രി പ്ര​സാ​ദ് അ​റി​യി​ച്ചു. അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ള്‍ മു​റി​ച്ചു മാ​റ്റു​ന്ന​തി​ന് 12 കേ​സി​ല്‍ ത​ദ്ദേ​ശ വ​കു​പ്പി​ന് നി​ര്‍ദേ​ശം ന​ല്‍കി. കു​മാ​ര​പു​രം വി​ല്ലേ​ജി​ലെ ഓ​ട്ടി​സം ബാ​ധി​ത​നാ​യ ര​വി​കൃ​ഷ്ണ​ന് ആ​ശ്വാ​സ​കി​ര​ണം പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ധ​ന​സ​ഹാ​യ​വും സ്വ​ശ്ര​യ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി 35,000 രൂ​പ​യും പ​രി​ര​ക്ഷാ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി ഒ​രു ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചു. പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ല്‍ കോ​ഴി​ക​ളെ ന​ഷ്ട​പ്പെ​ട്ട വീ​യ​പു​രം വി​ല്ലേ​ജി​ലെ ന​ഫീ​സ​ത്ത് ബീ​വി​ക്ക് 10,000 രൂ​പ​യും അ​നു​വ​ദി​ച്ചു. ക​ണ്ട​ല്ലൂ​ര്‍ വി​ല്ലേ​ജി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ നീ​തു​വി​ന് സ്വാ​ശ്ര​യ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി സ്വ​യം​തൊ​ഴി​ല്‍ ക​ണ്ടെ​ത്തു​ന്ന​തി​ന് 35,000 രൂ​പ​യും പ​രി​ര​ക്ഷാ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി ചി​കി​ത്സ സ​ഹാ​യം ന​ല്‍കാ​നും ഉ​ത്ത​ര​വി​ട്ടു. എം.​എ​ല്‍.​എ​മാ​രാ​യ യു. ​പ്ര​തി​ഭ, തോ​മ​സ് കെ. ​തോ​മ​സ്, ക​ല​ക്ട​ര്‍ അ​ല​ക്സ് വ​ര്‍ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - Adalath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.