ആലപ്പുഴ: ഇറച്ചിക്കോഴി അവശിഷ്ടം ഉയർത്തുന്ന ഗുരുതര മലിനീകരണത്തിെൻറ വെളിച്ചത്തിൽ ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ് 17 വർഷമായിട്ടും നടപ്പാക്കാതെ അധികാരികൾ ഉരുണ്ടുകളിക്കുന്നു. വിവരാവകാശപ്രവർത്തകനായ എം.കെ. ഹരിദാസ് 2004 ൽ ഹൈകോടതിയിൽ നൽകിയ പൊതുതാൽപര്യഹരജിയിൽ ഇറച്ചിക്കോഴി, താറാവ്, കാട എന്നിവയെ ഇറച്ചി വിൽപനവിഭാഗത്തിലെ പക്ഷികൾ എന്നതിൽ ഉൾപ്പെടുത്തി പഞ്ചായത്തീരാജ് ആക്ടിെൻറ ഭാഗമാക്കണമെന്ന് നിർദേശിച്ചിരുന്നു.
നിലവിൽ പഞ്ചായത്തീരാജ് ആക്ടിലെ സ്ലോട്ടർ ഹൗസ് റൂൾസിൽ മൃഗങ്ങളെ മാത്രമെ ഉൾപ്പെടുത്തിയിരുന്നുള്ളൂ. പക്ഷികളെകൂടി ഇതിൽ ചേർക്കണമെന്ന ഹരജിയിലെ ആവശ്യത്തിൽ ഉടൻ നടപടിയെടുക്കാൻ 2004 ജൂൺ എട്ടിന് ചീഫ് ജസ്റ്റിസ് എൻ.കെ. സോധി, ജസ്റ്റിസ് പി.ആർ. രാമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ െബഞ്ച് സർക്കാറിന് നിർദേശം നൽകിയിരുന്നു.
തുടർന്ന് 2005 ഏപ്രിലിൽ പക്ഷികളെകൂടി ഉൾപ്പെടുത്തി തദ്ദേശ വകുപ്പ് ആക്ടിൽ േഭദഗതി വരുത്താൻ നിർദേശം പുറപ്പെടുവിച്ചു. എന്നാൽ, കൊച്ചിയിലെ പ്രോപ്പർ ചാനൽ പ്രസിഡൻറുകൂടിയായ ഹരജിക്കാരൻ അടുത്തിടെ നൽകിയ വിവരാവകാശ അപേക്ഷക്ക് ലഭിച്ച മറുപടിയിൽ ഇതുവരെ ഒരുനടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് തദ്ദേശ വകുപ്പ് അറിയിച്ചത്. തുടർന്ന് കോടതിയലക്ഷ്യ നടപടിക്ക് ഒരുങ്ങുകയാണെന്ന് എം.കെ. ഹരിദാസ് 'മാധ്യമ'ത്തോട് പറഞ്ഞു. നിലവിൽ കോഴിയിറച്ചി വിൽപനശാലകളിൽ 90 ശതമാനവും ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.