ആലപ്പുഴ: നഗരസഭപരിധിയിലെ 15 കേന്ദ്രങ്ങളില്‍ പുതിയ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. നഗരസഭ സത്രം കോംപ്ലക്സ്, ഇരവുകാട് ക്ഷേത്രത്തിനുസമീപം, കാളാത്ത് പട്ടമുക്ക്, നെഹ്റുട്രോഫി സ്റ്റാർട്ടിങ് പോയന്റിന്റെ കിഴക്കേക്കര, മാമ്മൂട് ജങ്ഷന്, ടൈനി ടോട്സ് ജങ്ഷന്, ചാത്തനാട് കോളനി, മള്‍ഗര്‍ ജങ്ഷന്, പഴവീട് അത്തിത്തറ ക്ഷേത്രം, മസ്താന് പള്ളി, ബീച്ച് നവയുഗം ജങ്ഷൻ, സ്റ്റേഡിയം ആയുര്‍വേദ ആശുപത്രിക്ക് സമീപം, പടിഞ്ഞാറേ പള്ളി, മുല്ലക്കല്‍ ക്ഷേത്രത്തിന് സമീപം, ബാപ്പു വൈദ്യര് വടക്ക് റെയിൽവേ ക്രോസിനുസമീപം എന്നിവിടങ്ങളിലാണ് ഹൈമാസ്റ്റ് സ്ഥാപിച്ചത്. ആകെ 30 ലക്ഷം രൂപ അടങ്കല്‍ വകയിരുത്തി 15 ലൈറ്റുകളാണ് സ്ഥാപിച്ചത്. നഗരസഭ സത്രം കോംപ്ലക്സില്‍ നഗരസഭാധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം നിർവഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദുതോമസ്, ആര്. വിനിത, കക്ഷിനേതാക്കളായ റീഗോരാജു, എം.ആര്. പ്രേം, സലിം മുല്ലാത്ത്, എം.ജി. സതീദേവി, കൗണ്‍സിലര്‍മാരായ കെ.കെ. ജയമ്മ, ലിന്റ ഫ്രാന്‍സിസ്, രമ്യ സുര്‍ജിത്, ബി. അജേഷ്, ഹെലന് ഫെര്‍ണാണ്ടസ്, മോനിഷ, കെ.ബാബു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.