ആലപ്പുഴ: നിരന്തരമായി മേഖലയിൽ ആവർത്തിക്കുന്ന നാശനഷ്ടങ്ങൾക്ക് പരിഹാരമായി താറാവ് കർഷകർക്ക് ഇൻഷുറൻസ് സേവനം അടുത്തവർഷം യഥാർഥ്യമാക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി കെ. രാജു. ജില്ലയില്‍ പക്ഷിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് നഷ്ടമുണ്ടായ കര്‍ഷകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിെൻറ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവിധ സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ദേശീയ വിഷയമായാണ് ഇതിനെ കാണേണ്ടത്. പ്രതിരോധ വാക്സിൻ കണ്ടുപിടിക്കാൻ ഇനിയും സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ച കൈനകരിയിലെ കർഷകർക്കുള്ള ധനസഹായം എത്രയും വേഗം വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ക്ഷീരമേഖല നല്ലരീതിയിൽ മുന്നേറുകയാണ്. സെൻസസ് പ്രകാരം മൃഗങ്ങളുടെ എണ്ണം വർധിച്ചുവരുകയാണ്. പാലിൽ സംസ്ഥാനം സ്വയംപര്യാപ്തത നേടി. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഗുണനിലവാരമില്ലാത്ത പാൽ സംസ്ഥാനത്തേക്ക് എത്തുന്നത് തടയാൻ വേണ്ട നടപടി സ്വീകരിച്ചുവരുകയാണ്.
ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷതവഹിച്ചു. കുട്ടനാട്ടിലെ പാരിസ്ഥിതിക തകർച്ച ഗൗരവ പ്രശ്നമാണെന്നും കുട്ടനാട് വൃത്തിയാക്കേണ്ട ചുമതല എല്ലാവർക്കുമുണ്ടെന്നും മന്ത്രി പറഞ്ഞു. പക്ഷിപ്പനി മൂലം താറാവുകളും കോഴികളും നഷ്ടപ്പെട്ട ജില്ലയിലെ തകഴി, പള്ളിപ്പാട്, നെടുമുടി, കരുവാറ്റ മേഖലയിലെ 25 കർഷകർക്കായി 1,05,90,450 രൂപയാണ് വിതരണം ചെയ്തത്. ജില്ലയിൽ പക്ഷിപ്പനിമൂലം 21460 താറാവുകൾ ചാവുകയും 49222 താറാവുകളെയും 736 കോഴികളെയും കൊല്ലുകയും ചെത്തിരുന്നു.
32550 മുട്ടകളും നശിപ്പിച്ചിട്ടുണ്ട്. രണ്ടുമാസത്തില്‍ താഴെ പ്രായമുള്ള കോഴി, താറാവ്, എന്നിവക്ക് 100 രൂപയും രണ്ടുമാസത്തിനു മുകളില്‍ പ്രായമുള്ളതിന് 200രൂപ വീതവും മുട്ടക്ക് അഞ്ചുരൂപ വീതവുമാണ് നഷ്ടപരിഹാരം നൽകിയത്. ജില്ല പഞ്ചായത്ത് ഹാളില്‍ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.എം. ദിലീപ് പദ്ധതി വിശദീകരിച്ചു.
എ.എം. ആരിഫ് എം.പി, കലക്ടര്‍ എ. അലക്സാണ്ടര്‍, ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ. പി.കെ. സന്തോഷ്കുമാര്‍, തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അജയകുമാർ, ജില്ല പഞ്ചായത്ത് മെംബർമാരായ ബിനു ഐസക് രാജ്, എ ശോഭ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.