മുതിര്‍ന്ന സ്ത്രീകളുടെ ഒറ്റപ്പെടല്‍ സമൂഹം ഗൗരവത്തോടെ കാണണം- വനിതാ കമീഷന്‍

ആലപ്പുഴ: മുതിര്‍ന്ന സ്ത്രീകളുടെ ഒറ്റപ്പെടല്‍ സമൂഹം ഗൗരവത്തോടെ കാണേണ്ട വിഷയമാണന്നും അവരുടെ സംരക്ഷണം ഉറപ്പാക്കണമെന്നും കേരള വനിതാ കമീഷന്‍ അംഗം വി.ആര്‍. മഹിളാമണി. ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ നടന്ന വനിതാ കമ്മിഷന്‍ മെഗാ അദാലത്തില്‍ പങ്കെടുത്തതിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

ജില്ലയില്‍ വനിതാ കമ്മിഷന് മുമ്പില്‍ എത്തുന്ന പരാതികളുടെ എണ്ണം വർധിക്കുന്നതായും കമീഷനില്‍ നിന്നും പരാതികള്‍ക്ക് പരിഹാരം ഉണ്ടാകുമെന്നുള്ള ജനങ്ങളുടെ വിശ്വാസവും കമീഷനിലെ സ്ത്രീ സൗഹൃദ അന്തരീക്ഷവുമാണ് ഇതിന്റെ പ്രധാന കാരണമെന്നും അവർ കൂട്ടിച്ചേർത്തു.

മുതിര്‍ന്നവരുടെ ഒറ്റപ്പെടല്‍, വഴിത്തര്‍ക്കങ്ങള്‍, കുടുംബ പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളായിരുന്നു വെള്ളിയാഴ്ച പരിഗണിച്ചവയിലേറെയും. 65 പരാതികളില്‍ 14 എണ്ണം തീര്‍പ്പാക്കി. ആറ് പരാതികള്‍ പൊലീസിന്റെയും ജാഗ്രതാ സമിതിയുടെയും റിപ്പോര്‍ട്ടിനായി കൈമാറി. 40 പരാതികള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. അഡ്വ. ജിനു എബ്രഹാം, അഡ്വ. രേഷ്മ ദിലീപ്, കൗണ്‍സിലര്‍ അഞ്ജന എം. നായര്‍, വനിത സി.പി.ഒ.ടി.എ അഞ്ജന എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Isolation of older women must be taken seriously by society says Women's Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.