കായംകുളം: തോരാതെ പെയ്യുന്ന മഴയിൽ നഗരത്തിലെയും പരിസരത്തെയും താഴ്ന്ന പ്രദേശങ്ങൾ മിക്കതും വെള്ളത്തിനടിയിലായി. റോഡുകൾ തോടുകളായ സ്ഥിതിയാണ്. വെള്ളിയാഴ്ച രാത്രി തുടങ്ങിയ മഴ തോരാതെ തുടരുകയാണ്. വീശിയിക്കുന്ന കാറ്റും മഴയും കായലോരത്തും തോടുകൾക്കും പാടശേഖരങ്ങൾക്കും സമീപം താമസിക്കുന്നവരുടെ ജീവിതമാണ് ദുസഹമായത്.
വീടുകളിലേക്ക് വെള്ളം കയറി തുടങ്ങിയതും ജനങ്ങളെ വലക്കുന്നു. നീരൊഴുക്കുകൾ തടസപ്പെട്ടതാണ് വെള്ളം കെട്ടി നിൽക്കുന്നതിന് കാരണം. അനധികൃതമായ നികത്തലും കുഴിക്കലും ഓണാട്ടുകരയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകർത്തതും ദുരിതം ഇരട്ടിപ്പിക്കുന്നു.
ഒരാഴ്ചയായി തുടരുന്ന മഴ തൊഴിൽ മേഖലയേയും സാരമായി ബാധിച്ചിട്ടുണ്ട്. തുടർച്ചയായി മഴയുള്ളത് കെട്ടി നിൽക്കുന്ന വെള്ളം താഴേക്ക് വലിയുന്നതിനും തടസമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.