കായംകുളം: ജലരാജാക്കൻമാരായ ചുണ്ടൻ വള്ളങ്ങൾ കായംകുളം കായലിലൂടെ പന്തയ കുതിരകളെ പോലെ കുതിച്ചു പായുന്ന ജലോത്സവം ശനിയാഴ്ച നടക്കും.
നെഹ്റു ട്രോഫി ജലോത്സവത്തിൽ ആദ്യ സ്ഥാനങ്ങളിൽ എത്തിയ ഒമ്പത് ചുണ്ടൻ വള്ളങ്ങളായ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടൻ, കൈനകരി യു.ബി.സിയുടെ നടുഭാഗം, പോലീസ് ബോട്ട് ക്ലബിന്റെ മഹാദേവിക്കാട് കാട്ടിൽ തെക്കതിൽ, കുമരകം എൻ.സി.ഡി.സി യുടെ നിരണം ചുണ്ടൻ, കുമരകം ടൗൺ ബോട്ട് ക്ലബിന്റെ ചമ്പക്കുളം, പുന്നമട ബോട്ട് ക്ലബിന്റെ കാരിച്ചാൽ, കുമരകം കെ.ബി.സി ആൻഡ് എസ്.എഫ്.ബി.സിയുടെ പായിപ്പാട്, നിരണം ബോട്ട് ക്ലബിന്റെ സെന്റ് പയസ്, വേമ്പനാട് ബോട്ട് ക്ലബിന്റെ ആയാപറമ്പ് പാണ്ടി എന്നീ ചുണ്ടൻ വള്ളങ്ങളാണ് അണിനിരക്കുന്നത്.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് സാംസ്കാരിക പരിപാടികളോടെയാണ് തുടക്കം. നാലിന് സാംസ്കാരിക ഘോഷയാത്ര. വൈകിട്ട് 6.30 ന് സാംസ്കാരിക സമ്മേളനം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച ഉച്ചക്ക് രണ്ടിനാണ് മത്സര വള്ളം കളിയെന്ന് യു. പ്രതിഭ എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്വാഗത സംഘം ഭാരവാഹികളായ പി.എസ്. സുൽഫിക്കർ, റജി മാവനാൽ, അഖിൽ കുമാർ, നാദിർഷ ചെട്ടിയത്ത്, ഷാമില അനിമോൻ, മായ രാധാകൃഷ്ണൻ, കെ ശിവപ്രസാദ്, എസ്. കേശുനാഥ്, ഫർസാന ഹബീബ്, കെ.കെ. അനിൽ കുമാർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.