ഓ​ച്ചി​റ കെ​ട്ടു​ത്സ​വ​ത്തി​ന് ത​യാ​റാ​ക്കി​യ കാ​ല​ഭൈ​ര​വ​ൻ മ​റി​ഞ്ഞ നി​ല​യി​ൽ

ഓച്ചിറ കെട്ടുത്സവം: കാലഭൈരവൻ മറിഞ്ഞു; ദുരന്തം ഒഴിവായത് തലനാരിഴക്ക്

കാ​യം​കു​ളം: ഒ​ന്ന​ര മാ​സ​ത്തെ ക​ഠി​നാ​ധ്വാ​ന​ത്താ​ൽ കെ​ട്ടി ഉ​യ​ർ​ത്തി​യ കാ​ല​ഭൈ​ര​വ​ൻ ഓ​ച്ചി​റ പ​ട​നി​ല​ത്ത് എ​ത്താ​തെ നി​ലം​പ​തി​ച്ച​ത് വി​ശ്വാ​സി​ക​ൾ​ക്ക് വേ​ദ​ന​യാ​യി.

എ​ഴു​ന്ന​ള്ള​ത്തി​ന്​ ക്രെ​യി​നു​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ റോ​ഡി​ലേ​ക്ക് ഇ​റ​ക്കി നി​മി​ഷ​ങ്ങ​ൾ​ക്ക​ക​മാ​ണ് വൈ​ദ്യു​തി തൂ​ണു​ക​ളും ത​ക​ർ​ത്ത് മ​റി​ഞ്ഞ​ത്. മു​ൻ​ക​രു​ത​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ​ത്. ഓ​ച്ചി​റ വ​ട​ക്കേ പ​ള്ളി​ക്ക് സ​മീ​പം ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 1.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ഞ​ക്ക​നാ​ൽ ക​ര​ക്കു​വേ​ണ്ടി കൃ​ഷ്ണ​പു​ര​ത്തി​ന് സ​മീ​പ​മാ​ണ് ഏ​റ്റ​വും വ​ലി​യ കെ​ട്ടു​കാ​ള​യാ​യ കാ​ല​ഭൈ​ര​വ​ൻ ത​യാ​റാ​ക്കി​യ​ത്. 70 അ​ടി പൊ​ക്ക​വും 17 അ​ടി​യു​ള്ള ശി​ര​സ്സു​മാ​യി​രു​ന്നു ഇ​തി​ന്റെ ത​ല​യെ​ടു​പ്പ്. ല​ക്ഷ​ങ്ങ​ളാ​ണ് ഇ​തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ കൂ​റ്റ​ൻ ക്രെ​യി​നു​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ പ​ന്ത​ലി​ൽ​നി​ന്ന്​ പു​റ​ത്തേ​ക്ക് ഇ​റ​ക്കു​മ്പോ​ൾ ത​ന്നെ ചെ​റി​യ ച​രി​വ് തോ​ന്നി​യി​രു​ന്നു.

ഇ​തോ​ടെ കാ​ള​യു​ടെ പു​റ​ത്ത് നി​ന്ന​വ​ർ താ​ഴേ​ക്ക് ഇ​റ​ങ്ങി​യ​ത് ഭാ​ഗ്യ​മാ​യി. പു​തി​യ ഹൈ​വേ​യി​ൽ​നി​ന്ന്​ പ​ഴ​യ ഹൈ​വേ​യി​ലേ​ക്ക് ഇ​റ​ക്കു​മ്പോ​ഴു​ള്ള ച​രി​വാ​ണ് മ​റി​യു​ന്ന​തി​ന് കാ​ര​ണ​മാ​യ​ത്. ഈ ​ഭാ​ഗ​ത്ത് നി​ന്ന​വ​ർ മു​ൻ​കൂ​ട്ടി മാ​റി​യ​തും ദു​ര​ന്തം ഒ​ഴി​വാ​കാ​ൻ സ​ഹാ​യി​ച്ചു. വൈ​ദ്യു​തി തൂ​ണു​ക​ളും ത​ക​ർ​ത്താ​ണ് നി​ലം​പൊ​ത്തി​യ​ത്. കെ​ട്ടു​കാ​ള ച​രി​യു​ന്ന​തു​ക​ണ്ട് പ​രി​സ​ര​ത്ത് നി​ന്ന​വ​ർ ഓ​ടി മാ​റി​യ​തും ആ​ശ്വാ​സ​മാ​യി.

വേ​ഗം ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് 300 മീ​റ്റ​ർ ദൂ​ര​ത്താ​ണ് കാ​ള​യെ കെ​ട്ടി ഒ​രു​ക്കി​യ​ത്. ഉ​ച്ച സ​മ​യ​മാ​യ​തി​നാ​ൽ ജ​ന​ക്കൂ​ട്ടം ഇ​ല്ലാ​തി​രു​ന്ന​തു ദു​ര​ന്തം ഒ​ഴി​വാ​യ​തി​ന്റെ പ്ര​ധാ​ന കാ​ര​ണ​മാ​ണ്.

Tags:    
News Summary - Ochira Kettulsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.