കായംകുളം: ടൗണിലും പരിസരങ്ങളിലും തസ്കരസംഘങ്ങളുടെ വിളയാട്ടം. അടഞ്ഞുകിടക്കുന്ന വീടുകൾ കുത്തിത്തുറന്നുള്ള മോഷണം വ്യാപകം. കെ.പി.എ.സി ജങ്ഷന് സമീപം കല്ലറക്കൽ വീട്ടിലാണ് ഒടുവിൽ മോഷണം നടന്നത്. ആറര പവനാണ് മോഷണം പോയത്.
വീട്ടുടമസ്ഥനായ ബാബു ദാനിയലും ഭാര്യ പൊന്നമ്മയും 10 ദിവസമായി എയർഫോഴ്സ് ഉദ്യോഗസ്ഥനായ മകൻ ബിജു വർഗീസിനൊപ്പം ഹൈദരാബാദിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് തിരികെ എത്തിയപ്പോഴാണ് മോഷണം അറിയുന്നത്. അടുക്കള വാതിൽ തകർത്ത് കയറിയ കള്ളന്മാർ രണ്ട് മുറിയിലെ അലമാരകൾ കുത്തിത്തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ടു. തുണിയിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്. കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
രണ്ട് ദിവസം മുമ്പ് ഐക്യജങ്ഷനു സമീപം ചിറക്കുളങ്ങരയിൽ ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് കവർച്ച നടന്നിരുന്നു. കുറ്റിപ്പിശ്ശേരിൽ പ്രദീപെൻറ വീട്ടിൽനിന്നാണ് മൂന്നര പവനും 2500 രൂപയും കവർന്നത്. പ്രദീപ് ഗൾഫിലാണ്. ഭാര്യ ലിൻസിയും ഭർതൃമാതാവ് സുധർമയും ഓണാഘോഷമായി ബന്ധപ്പെട്ട് ബന്ധുവീട്ടിൽ പോയിരുന്ന സമയത്തായിരുന്നു മോഷണം.
കഴിഞ്ഞദിവസം ഇരുപതിലേറെ മോഷണം നടത്തിയ സംഘത്തെ കരീലക്കുളങ്ങരയിൽ അറസ്റ്റ് ചെയ്തിരുന്നു. ഇവർ പിടിയിലായതിെൻറ അടുത്ത ദിവസങ്ങളിലാണ് സമാനരീതിയിെല മോഷണങ്ങളുണ്ടായത്. ആക്രിക്കച്ചവടത്തിെൻറ മറവിൽ മോഷണം നടത്തുന്ന കണ്ണമ്പള്ളിഭാഗം വരിക്കപ്പള്ളിത്തറയിൽ വാറുണ്ണി സമീർ (35), പടീറ്റടത്ത് പടീറ്റതിൽ ഷമീർ (34) എന്നിവരെയാണ് കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. 20 കേസാണ് ഇതുവരെ തെളിഞ്ഞത്. മറ്റ് നൂറോളം മോഷണങ്ങൾ ഇവർ സമ്മതിച്ചിട്ടുണ്ടെങ്കിലും പരാതിക്കാരില്ലാത്തതാണ് പ്രശ്നം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.