കായംകുളം: കോവിഡ് ബാധിച്ച കുടുംബത്തെ ചികിത്സക്കായി ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിലേക്ക് മാറ്റിയപ്പോൾ വീട് കുത്തി തുറന്ന് കവർച്ച. കൃഷ്ണപുരം കാപ്പിൽകിഴക്ക് കളരിക്കൽ വടക്കതിൽ രാജുവിൻെറ വീട്ടിലാണ് മോഷണം. നാല് പവൻ സ്വർണാഭരണവും 6,300 രൂപയുമാണ് അപഹരിച്ചത്. വീടിൻെറ വാതിൽ തുറന്നുകിടക്കുന്നത് അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് മോഷണ വിവരം അറിഞ്ഞത്.
മുൻവാതലിൻെറ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. മുറിയുടെ കതകും തകർത്തിട്ടുണ്ട്. നിർമാണ തൊഴിലാളിയായ രാജുവിൻെറ മകൻ ഷിബുരാജ് സൈന്യത്തിലാണ്. ഇദ്ദേഹവും ഭാര്യയും മക്കളും ഉൾപ്പടെയുള്ളവർ കഴിഞ്ഞ നാലിനാണ് ജോലി സ്ഥലമായ നാഗലാൻഡിൽ നിന്നും നാട്ടിലെത്തിയത്. ഇവർക്ക് ക്വാറൻറീനിൽ കഴിയേണ്ടതിനാൽ രാജുവും ഭാര്യയും കായംകുളത്തുള്ള മകളുടെ വീട്ടിലേക്ക് മാറിയിരുന്നു. കഴിഞ്ഞ 13 ന് ഷിബുരാജിനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരെ ഹരിപ്പാെട്ട ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിലേക്ക് മാറ്റുകയായിരുന്നു.
വീട് തുറക്കുന്ന വിവരം 16ന് വൈകിട്ടാണ് അയൽവാസികൾ രാജുവിനെ അറിയിച്ചത്. തുടർന്ന് ഇവരെത്തി പരിശോധന നടത്തിയപ്പോഴാണ് കവർച്ച അറിയുന്നത്. കായംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.