കായംകുളം: കറ്റാനം ഇലിപ്പക്കുളം നാമ്പുകുളങ്ങരയിലെ വ്യാജ വിദേശ മദ്യനിർമാണ കേന്ദ്രത്തിൽ എക്സൈസ് ഇൻറലിജൻസ് സംഘം നടത്തിയ പരിശോധനയിൽ സ്പിരിറ്റ് ശേഖരം പിടികൂടി. രണ്ടുപേർ പിടിയിൽ.
നിരവധി അബ്കാരി കേസുകളിലെ പ്രതി കാറ്റാനം സ്വദേശി മണിക്കുട്ടൻ, (മനുകുമാർ-40), ഇലിപ്പക്കുളം ഇടയില വാക്കതിൽ ശിവൻ (58) എന്നിവരെയാണ് പിടികൂടിയത്.
1100 ലിറ്റർ സ്പിരിറ്റ്, 360 ലിറ്റർ വ്യാജമദ്യം, മദ്യ നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ എന്നിവയാണ് കണ്ടെടുത്തത്. ശിവെൻറ വീട്ടിൽ വ്യാജമദ്യ നിർമാണം നടക്കുന്നതായ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു നടപടി.
വ്യാജമദ്യ നിർമാണത്തിൽ പങ്കാളികളായ ഹാരി ജോൺ (കിഷോർ ), കാപ്പയടക്കം കേസുകളിൽ പ്രതിയായ റിയാസ്ഖാൻ എന്നിവരെയും പ്രതികളാക്കിയിട്ടുണ്ട്. ഇവർക്കായി അന്വേഷണം ഊർജിതമാക്കി. എക്സൈസ് ഇൻറലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ ആർ. പ്രശാന്ത്, പ്രിവൻറിവ് ഓഫിസർമാരായ അബ്ദുൽ ഷുക്കൂർ, ഗോപൻ, ഷിഹാബ്, അലക്സാണ്ടർ, റോയി ജേക്കബ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.