കായംകുളം: പൊള്ളുന്ന വേനലിന് ആശ്വാസമാകാൻ നഗരത്തിൽ സ്ഥാപിച്ച കുടിവെള്ള പദ്ധതി നോക്കുകുത്തിയായി. ഗവ. ആശുപത്രി, നഗരസഭ, സസ്യമാർക്കറ്റ് എന്നിവിടങ്ങളിലാണ് ഒരുരൂപക്ക് കുപ്പിവെള്ളം പദ്ധതി നടപ്പാക്കിയത്. വേനൽക്കാലത്ത് നഗരത്തിലെത്തുന്നവർക്ക് വാട്ടർ കിയോസ്ക് വലിയ ആശ്വാസമായിരുന്നു. ഇതിെൻറ പ്രവർത്തനം നിലച്ചിട്ട് ഒരു വർഷത്തോളമാകുന്നു.
ഈ സംവിധാനം പുനഃക്രമീകരിക്കുന്നതിൽ ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. സ്ഥാപിച്ച് രണ്ട് മാസത്തോളം നന്നായി പ്രവർത്തിച്ചിരുന്നു. കോവിഡ് വന്നതോടെയാണ് വിതരണം നിലച്ചത്. ഒരുവശത്ത് ചൂടുവെള്ളവും ഒന്നിൽ തണുത്ത വെള്ളവും കിട്ടുന്ന തരത്തിലായിരുന്നു കിയോസ്ക് ക്രമീകരിച്ചിരുന്നത്. ജനത്തിരക്കേറിയ മൂന്ന് സ്ഥലത്തും പദ്ധതി ഏറെ ആശ്വാസകരമായി. നാല് ലക്ഷത്തോളം രൂപ െചലവിലായിരുന്നു പദ്ധതി. നോക്കുകുത്തിയായി മാറിയ സംരംഭത്തിന് മുന്നിൽ യു.ഡി.എഫ് റീത്തുെവച്ച് പ്രതിഷേധിച്ചതോടെ വിഷയം ചർച്ചയായിരിക്കുകയാണ്.
അതേസമയം, നഗരസഭ ജീവനക്കാർക്കടക്കം കോവിഡ് ബാധിച്ചതോടെ സുരക്ഷിതത്വം മുൻനിർത്തിയാണ് പദ്ധതി നിർത്തിവെച്ചതെന്ന് നഗരസഭ ചെയർപേഴ്സൻ പി. ശശികല പറഞ്ഞു. വേനൽ സാഹചര്യത്തിൽ പദ്ധതിയുടെ അറ്റകുറ്റപ്പണി അടിയന്തരമായി നടത്തി പുനഃസ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.