കായംകുളം: നഗരപരിധിയിൽ വിധവ പെൻഷൻ മുടങ്ങിയത് വിവാദമാകുന്നു. 300ഓളം പേരുടെ പെൻഷനാണ് സാങ്കേതികപ്പിഴവ് ചൂണ്ടിക്കാട്ടി സർക്കാർ തടഞ്ഞത്. പുനർവിവാഹിതരായില്ലെന്ന രേഖ സമർപ്പിച്ചില്ലായെന്നതാണ് പെൻഷൻ തടയാൻ കാരണം.
എന്നാൽ, സർട്ടിഫിക്കറ്റ് യഥാസമയം നഗരസഭയിൽ എത്തിച്ചെങ്കിലും ഓൺലൈനിൽ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതായി നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ്. ബാഷയും കൗൺസിലർ പി.കെ. അമ്പിളിയും ആരോപിച്ചു. എന്നാൽ, പെൻഷൻകാർ ഹാജരാക്കിയ സർട്ടിഫിക്കറ്റ് കാണാനില്ലെന്നാണ് നഗരസഭ ജീവനക്കാരുടെ മറുപടി. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.