മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് മത്സരിക്കാനുള്ള ശ്രമത്തിന് നേതൃത്വം പൂട്ടിട്ടു. ഞായറാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലൊക്കെ നടന്ന ചര്‍ച്ച പരാജയമായിരുന്നു. ജില്ലയുടെ ചുമതല വഹിക്കുന്ന എ.ഐ.സി.സി സെക്രട്ടറി ഡോ. അറിവഴകന് ഇടപെട്ടതോടെയാണ് പ്രശ്നത്തിന് പരിഹാരമാകുന്നത്.
പാനല്‍ തയാറാക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് രണ്ട് ചേരിയായി നോമിനേഷന് കൊടുക്കാന്‍ കാരണമായത്. ഇതിനിടെ കഴിഞ്ഞ ദിവസം മിഷന് 2025മായി ബന്ധപ്പെട്ട് എ.ഐ.സി.സി സെക്രട്ടറി ഡോ.അറിവഴകന്റെ നേതൃത്വത്തില്‍ കൂടിയ നേതൃയോഗത്തില്‍ മാവേലിക്കര താലൂക്ക് സഹകരണ ബാങ്കില്‍ ചേരിതിരിഞ്ഞ് മത്സരിക്കുന്നത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി മരിയാപുരം ശ്രീകുമാര്‍ ഉന്നയിക്കുകയായിരുന്നു.
തുടര്‍ന്ന് ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദിനെ പ്രശ്നപരിഹാരത്തിനായി ചുമതലപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച മാവേലിക്കര ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ നടന്ന ചര്‍ച്ചയില്‍ ഒരു വിഭാഗം പിന്മാറാന് തയാറായി. എന്നാല്‍, മറുവിഭാഗം എന്ത് വന്നാലും പിന്മാറില്ലെന്ന നിലപാടിലുമായിരുന്നു.
നിലവിലെ സാഹചര്യത്തില്‍ പത്രിക പിന്‍വലിക്കാന്‍ സാധിക്കാത്തതുകൊണ്ട് സമ്മതിദായകരെ വിവരം ധരിപ്പിച്ച് എതിര് പാനലിന് വോട്ടുകൊടുപ്പിക്കും എന്നതും ഇവരിലാരെങ്കിലും മത്സരത്തില്‍ മുന്നില്‍ വന്നാല്‍ രാജിവെക്കാനുമാണ് ധാരണ.
നിലവില്‍ ഡി.സി.സി പ്രഖ്യാപിച്ചിരിക്കുന്ന പാനലില്‍ ജനറല്‍ വിഭാഗത്തില്‍ ഇബ്രാഹിംകുട്ടി, ജോണ്‍ കെ. മാത്യു, നൈനാന് സി. കുറ്റിശേരില്‍, മുരളി വൃന്ദാവനം, പി.ബി. സൂരജ്, വനിത വിഭാഗത്തില്‍നിന്ന് എസ്. രാജലക്ഷ്മി, സുനി ആലീസ് ഏബ്രഹാം, നിക്ഷേപക വിഭാഗത്തില്‍നിന്ന് കെ.വി. മാത്യു കണ്ടത്തില്‍, റോബിന് സാം, ജോണ്‍ എതിരില്ലാത്തവരായി എം.രമേശ്കുമാര്‍, സുജ നായര്‍ എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.