മാവേലിക്കര: നഗരത്തിലെ പ്രകൃതി ചൂഷണം, മാലിന്യ പ്രശ്നങ്ങൾ, നായ ശല്യം തുടങ്ങി മനുഷ്യ ജീവിതത്തെയും പ്രകൃതിയെയും പ്രതികൂലമായി ബാധിക്കുന്ന വിഷയങ്ങളെ അടിസ്ഥാനമാക്കി ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാവേലിക്കര മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രദർശനം വേറിട്ട കാഴ്ചയായി.
മാവേലിക്കര ബുദ്ധ ജങ്ഷനിൽ നടന്ന പ്രദർശനം നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രദർശനത്തിൽ ഉൾപ്പെട്ട ചിത്രങ്ങൾ നഗരത്തിന്റെ ചില ശോച്യാവസ്ഥകളിലേക്ക് വിരൽ ചൂണ്ടുന്നതാണെന്നും അവ പരിഹരിക്കാനായി അടിയന്തിര നടപടി സ്വീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു.
മാവേലിക്കര മേഖല പ്രസിഡന്റ് യു.ആർ.മനു അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ടി.കൃഷ്ണകുമാരി, സ്ഥിരം സമിതി അധ്യക്ഷൻ അനി വർഗീസ്, ജില്ല പഞ്ചായത്ത് അംഗം ജേക്കബ് ഉമ്മൻ, എ.കെ.പി.എ ജില്ല പ്രസിഡന്റ് എസ്.മോഹനൻ പിള്ള, കെ.പി.വിദ്യാധരൻ ഉണ്ണിത്താൻ, സുഭാഷ് കിണറുവിള, മേഖല സെക്രട്ടറി ഹേമദാസ് ഡോൺ, സുരേഷ് ചിത്രമാലിക, കൊച്ചുകുഞ്ഞ്കെ.ചാക്കോ, ഗിരീഷ് ഓറഞ്ച്, സിബു നൊസ്റ്റാൾജിയ, ബിനു വൈഗ, വിനോദ് അപ്സര, ശശിധരൻ ഗീത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.