എടത്വ: വീടിന്റെ പോർച്ചിൽ നിർത്തിയിട്ട കാറിൽ നിന്ന് പണവും ലാപ്ടോപ്പും ചെക്ക് ബുക്കും കവർന്നു. എടത്വ കട്ടപ്പുറം ആന്റണി ഫ്രാന്‍സിസിന്റെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ മുൻസീറ്റിൽ വെച്ചിരുന്ന 45,000 രൂപയും രണ്ടുലക്ഷം വിലയുള്ള എം.എസ്.ഐ ലാപ്പ്ടോപ്പും ഐ.സി.സി, എസ്.ബി.ഐ ബാങ്കുകളുടെ ചെക്ക് ബുക്കുമാണ് കവർന്നത്.
ബുധനാഴ്ച രാവിലെ വീടിന്റെ ഗേറ്റ് തുറക്കാൻ ഗൃഹനാഥൻ എത്തിയപ്പോൾ താഴ് അറുത്തിട്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നുള്ള തിരച്ചിലിലാണ് കാറിൽ വെച്ചിരുന്ന പണവും മറ്റും നഷ്ടപ്പെട്ട വിവരം അറിയുന്നത്. ആന്റണി ഫ്രാന്‍സിസിന്റെ മകൾ ജിക്കു ആന്റണി ബന്ധുവീട്ടിലെ പാൽ കാച്ചൽ ചടങ്ങ് കഴിഞ്ഞ് തിങ്കളാഴ്ച രാത്രി വൈകി എത്തിയതിനാൽ കാറിൽ നിന്ന് ഇവ എടുക്കാൻ മറന്നിരുന്നു.
എടത്വ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സി.സി ടി.വി കേന്ദ്രീകരിച്ചാണ് അന്വഷണം ആരംഭിച്ചത്. ആലപ്പുഴയിൽ നിന്നെത്തിയ വിരലടയാള വിദഗ്ദരും തെളിവുകൾ ശേഖരിച്ചു. സമീപ കാലങ്ങളിൽ തലവടി, എടത്വ, തകഴി കേന്ദ്രീകരിച്ച് മോഷണം പെരുകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.