ദേശീയപാത വികസനം: ആലപ്പുഴയിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി, വിതരണം ചെയ്തത് 1800 കോടിയുടെ നഷ്ടപരിഹാരം

ആലപ്പുഴ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് 3 ജി വിജ്ഞാപനമായ ജില്ലയിലെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. ഈ ഭൂമി കരാർ കമ്പനിക്ക്‌ കൈമാറും. ഭൂമി വിട്ടുകൊടുത്ത 2,862 പേരുടെ നഷ്ടപരിഹാര തുക പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റിയാണ് നടപടി വേഗത്തിലാക്കിയത്.

ദേശീയപാത അതോറിറ്റി പ്രോജക്ട് ഓഫിസറുടെയും ജില്ലയിലെ സ്പെഷൽ ഡെപ്യൂട്ടി കലക്ടറുടെയും സംയുക്ത അക്കൗണ്ടിലേക്ക് 900 കോടിയാണ് മാറ്റിയത്.

1800 കോടിയുടെ നഷ്ടപരിഹാരവും വിതരണം ചെയ്‌തു. ആവശ്യമായ രേഖകൾ സമർപ്പിക്കാത്തവർക്ക്‌ നൽകാനുള്ള 900 കോടിയാണ് പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റിയത്. ഈ തുകയിൽ കൃത്യമായ രേഖകൾ സമർപ്പിക്കുന്നവർക്ക്‌ 25ന്‌ മുമ്പ്‌ നഷ്ടപരിഹാരം കൈമാറാനുള്ള നടപടി പുരോഗമിക്കുന്നു.

ഇതിനുശേഷം കമ്പനിക്ക് ഭൂമി വിട്ടുനൽകും.ദേശീയപാത ആറുവരിയാക്കാൻ തുറവൂർ-പറവൂർ, പറവൂർ-കൊറ്റംകുളങ്ങര റീച്ചിലെയും കൊറ്റംകുളങ്ങര-കാവനാട്‌ റീച്ചിലെ ഓച്ചിറവരെയും ജില്ലയിൽ 106 ഹെക്‌ടറാണ്‌ ഏറ്റെടുക്കേണ്ടത്‌. ഇതിൽ 3 ജി വിജ്ഞാപനമായത്‌ 97 ഹെക്‌ടറാണ്‌.

സ്ഥലമേറ്റെടുപ്പും നഷ്‌ടപരിഹാര വിതരണവും ഉൾപ്പെടുന്നതാണ്‌ 3 ജി നോട്ടിഫിക്കേഷൻ. അലൈൻമെന്റ്‌ വ്യത്യാസമൊക്കെ വരുന്നതിനാൽ 94 ഹെക്‌ടറാണ്‌ ഏറ്റെടുത്തത്‌. ഇതിനുള്ള 2750 കോടി ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ഇതിൽ 1800 കോടി രൂപയാണ്‌ ഭൂ ഉടമകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയത്‌.

ഭൂമി വിട്ടുനൽകിയ 7633 പേരിൽ 5000 പേർക്ക്‌ നഷ്‌ടപരിഹാരം നൽകി. രേഖകൾ സമർപ്പിച്ചതിൽ ചെറിയ പിഴവുപറ്റിയ ആയിരത്തോളം പേരുണ്ട്. രേഖകളുടെ പരിശോധന പൂർത്തിയാക്കി അപാകങ്ങളില്ലെന്ന് ബോധ്യമാകുന്ന മുറക്ക് ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നഷ്ടപരിഹാരം കൈമാറും. ആറുവരിപ്പാതക്കായി ഏറ്റെടുക്കേണ്ട 97 ഹെക്ടർ ഭൂമിയുടെ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള അന്തിമവിജ്ഞാപനം (മൂന്ന് ജി) പ്രസിദ്ധീകരിച്ചു. ഇതിൽ 94 ഹെക്ടറും ഏറ്റെടുത്തു. 

Tags:    
News Summary - NH Development: Land Acquisition Completed at Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.