മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.വി. രത്നകുമാരി പി.പി.ഇ കിറ്റ് അണിഞ്ഞ് കോവിഡ് ബാധിതർക്ക് ഓണസദ്യ വിളമ്പുന്നു
മാന്നാർ: കോവിഡ് ഡൊമിസിലറി കെയർ സെൻററിൽ പി.പി.ഇ കിറ്റണിഞ്ഞ് ഓണസദ്യ വിളമ്പിയത് മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറിെൻറ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾ.
മാന്നാർ ഗ്രാമപഞ്ചായത്ത് അക്ഷരാനായർ സമാജം സ്കൂളിൽ ക്രമീകരിച്ചിരിക്കുന്ന ഡൊമിസിലറി കെയർ സെൻററിൽ (ഡി.സി.സി) പരിചരണത്തിൽ കഴിയുന്ന കോവിഡ് ബാധിതർക്കാണ് ജനകീയ ഹോട്ടലിെൻറ നേതൃത്വത്തിൽ ഓണസദ്യ ഒരുക്കിയത്.
പഞ്ചായത്ത് പ്രസിഡൻറ് ടി.വി. രത്നകുമാരി, വൈസ് പ്രസിഡൻറ് സുനിൽ ശ്രദ്ധേയം, കുട്ടമ്പേരൂർ ഹോമിയോ ആശുപത്രി 16ാം വാർഡ് അംഗം വി.ആർ. ശിവപ്രസാദ്, സി.ഡിഎസ് ചെയർപേഴ്സൻ സുശീല സോമരാജൻ, രാധ, സുശീല, ഡി.സി.സി ജീവനക്കാരായ, പ്രീന, പ്രിൻസ്, പ്രശാന്ത് എന്നിവർ പി.പി.ഇ കിറ്റ് അണിഞ്ഞാണ് അത്തപ്പൂക്കളം ഒരുക്കിയതും ഓണസദ്യ വിളമ്പിയതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.