ലഹരി വിരുദ്ധ സൈക്കിൾ റാലിക്ക് സ്വീകരണം

ലഹരി വിരുദ്ധ സൈക്കിൾ റാലിക്ക് സ്വീകരണം

കൊച്ചി: മയക്കുമരുന്ന് ലഹരി ഉപയോഗത്തിനെതിരെ ജനങ്ങളെ ജാഗരൂകരാക്കാൻ കൊച്ചി സിഐഎസ്എഫ് ആസ്ഥാനത്ത് നിന്നും ഡെപ്യൂട്ടി കമാണ്ടൻ്റ് അശോക നന്ദിനി മൊഹന്തിയുടെ നേതൃത്വത്തിൽ കൊച്ചി മുതൽ കൊല്ലം വരെ നീളുന്ന സൈക്കിൾ റാലിയ്ക്ക് ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ ആലപ്പുഴ ജില്ലാ പൊലീസിന്റെ സ്വീകരണം . ജില്ലാ പോലീസ് മേധാവിയ്ക്ക്.വേണ്ടി ആലപ്പുഴ ഡിവൈ.എസ്.പി എം.ആർ മധുബാബുവും സൗത്ത് എസ്.എച്ച്.ഒ കെ. ശ്രീജിത്തും ടൂറിസം പോലീസ് എസ്.ഐ ബെർലിയും പോലീസുകാരും ചേർന്ന് നൂറോളം വരുന്ന സംഘാംഗങ്ങളെ സ്വീകരിച്ചു.

സംഘത്തിന് അകമ്പടിയായി റാലി കടന്ന് വന്ന സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥരും സംഘത്തെ സൈക്കിളുകളിൽ അനുഗമിച്ചു.നടനും ഓഫീസർ ഓൺ ഡ്യൂട്ടിയുടെ സംവിധായകനുമായ ജിത്തു അഷ്റഫ് ലഹരി വിരുദ്ധ സന്ദേശം നൽകി ..ജീവിതത്തിൽ ഇത് വരെ ഒരു തരത്തിലുള്ള ലഹരിയും ഉപയോഗിക്കാത്ത തനിക്ക് അത് ഒരിക്കൽ പോലും ഉപയോഗിക്കാൻ തോന്നിക്കാതെ മുന്നോട്ട് പോകാനുള്ള ഇച്ഛാശക്തി ഉണ്ടാക്കിയത് തന്റെ വീട്ടിലെ പിതാവ് ഉൾപ്പെടെയുള്ള അംഗങ്ങളാണെന്ന് ജിത്തു പറഞ്ഞു.

Tags:    
News Summary - Reception for anti-drug bicycle rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.