ആലപ്പുഴ: ‘രാജ്യത്തിന്റെ വീണ്ടെടുപ്പിനായ്’ എന്ന മുദ്രാവാക്യമുയർത്തി എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജന മുന്നേറ്റയാത്രക്ക് ഈ മാസം 27ന് ആലപ്പുഴ ജില്ലയിൽ സ്വീകരണം നൽകും.
മണ്ണഞ്ചേരിയിൽ നിന്ന് ആരംഭിച്ച് ആലപ്പുഴ ടൗൺവഴി വളഞ്ഞവഴിയിൽ സമാപിക്കും. ജില്ല പ്രവർത്തക സമിതി യോഗം സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്റ് കെ. റിയാസ്, സംസ്ഥാന സമിതിയംഗം എം.എം താഹിർ, ജില്ല വൈസ് പ്രസിഡന്റ് എ.ബി. ഉണ്ണി, ജില്ലജനറൽ സെക്രട്ടറി എം.സാലിം, നാസർ പഴയങ്ങാടി, ഫൈസൽ പഴയങ്ങാടി, ഇബ്രാഹിം വണ്ടാനം, ഷീജ നൗഷാദ് എന്നിവർ സംസാരിച്ചു. ജനമുന്നേറ്റ യാത്ര സ്വാഗതസംഘം കമ്മിറ്റി രൂപവത്കരിച്ചു.
ഭാരവാഹികൾ: കെ. റിയാസ് (കോഓഡിനേറ്റർ), നാസർ പഴയങ്ങാടി (അസി. കോഓഡിനേറ്റർ), എം. സാലിം, ഇബ്രാഹിം വണ്ടാനം, ഫൈസൽ പഴയങ്ങാടി, അസ്ഹാബുൽ ഹഖ്, ഷീജാ നൗഷാദ്, ഷമീറ ഷാനവാസ്, ഷിഹാബ് പുന്നപ്ര, സൈഫുദ്ദീൻ, എം. ജയരാജ്, റിയാദ് മണ്ണഞ്ചേരി, നവാസ് നൈന, സിയാദ് മണ്ണാമുറി, നവാസ് വണ്ടാനം, ഷറഫ് വളഞ്ഞവഴി, എസ്. ഷിറാസ് (കൺവീനർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.