ചാരുംമൂട്: ആഫ്രിക്കൻ ഒച്ച് പെരുകന്നതുമൂലം നാട്ടുകാർ ആശങ്കയിൽ. ചുനക്കര പഞ്ചായത്തിലെ കരിമുളയ്ക്കൽ ഒമ്പതാം വാർഡിലെ വിവിധ പ്രദേശങ്ങളിലാണ് ഒച്ചുകളെ വ്യാപകമായി കാണുന്നത്. വീടിന്റെ ഭിത്തിയിലും മതിലിലും ചെടിയിലും ചേര്‍ന്നിരിക്കുന്ന ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ഇവയെ നിയന്ത്രിക്കാന്‍ കഴിയാതെ ജനം പൊറുതിമുട്ടുകയാണ്. ശല്യം വര്‍ധിച്ചതോടെ ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ആർ. അനിൽകുമാർ വെള്ളായണി കാർഷിക കോളജുമായി ബന്ധപ്പെട്ടതിനെ തുടർന്ന് പ്രഫ. ആർ. നാരായണൻ സ്ഥലം സന്ദർശിച്ചു. ഒച്ചിനെ അകറ്റാൻ വേണ്ട നിർദേശങ്ങൾ ഇദ്ദേഹം നാട്ടുകാർക്ക് നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ആർ. അനിൽകുമാർ, സ്ഥിരംസമിതി അധ്യക്ഷൻ വി.കെ. രാധാകൃഷ്ണൻ, മുൻ ഗ്രാമപഞ്ചായത്ത് അംഗം എസ്. മധുകുമാർ, പൊതുപ്രവർത്തകരായ രതീഷ്കുമാർ കൈലാസം, സച്ചു, ഉണ്ണിപിള്ള, ശങ്കരൻകുട്ടി നായർ, ജോർജ്കുട്ടി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.