മുഹമ്മദ് നയാഫ്,ജിഷാദ്
മുഹമ്മ: നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ടുപേരെ മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തിരുവമ്പാടി വട്ടയാൽ വാർഡ് തൈപ്പറമ്പിൽ മുഹമ്മദ് നയാഫ് (28), ചങ്ങനാശ്ശേരി പെരുന്ന പഞ്ചായത്ത് പോത്തോട് കുടുക്കശ്ശേരി ജിഷാദ് (39) എന്നിവരാണ് പിടിയിലായത്. നയാഫിൽ നിന്ന് 271 പാക്കറ്റ് ഹാൻസാണ് പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ ഇലഞ്ഞാം കുളങ്ങരയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തുടർന്ന് നടത്തിയ പരിശോധനയിൽ മുഹമ്മ സി.എം.എസ് സ്കൂളിന് സമീപത്ത് നിന്ന് ജിഷാദിനെയും പിടികൂടി. ഇയാളിൽ നിന്ന് 1500 പാക്കറ്റ് ഹാൻസും പിടികൂടി. കൂടാതെ ഒരു കാറും സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ 26ന് തണ്ണീർമുക്കം പഞ്ചായത്ത് പതിമൂന്നാം വാർഡ് ഒളക്കാട്ട് വീട്ടിൽ ബിനിൽ ദാസിൽ (42) നിന്ന് നാല് പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തിരുന്നു. അയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്യാനായതെന്നും പൊലീസ് പറഞ്ഞു.
മുഹമ്മ എസ്.എച്ച്.ഒ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ മനോജ് കൃഷ്ണൻ, സജിമോൻ, എ.എസ്.ഐ ഇൻസാർ, സി.പി.ഒമാരായ അബിൻ കുമാർ, രതീഷ്, സുജിത്ത്, സന്തോഷ്, ശരത് ചന്ദ്രൻ, അജിത്ത്, നന്ദു എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.