പാനൂർ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണയോഗം മുൻ ​പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ക​ണ്ണീ​ർ, പ്രാ​ർ​ഥ​ന; വൈലിത്തറക്ക്​ വിട

തൃ​ക്കു​ന്ന​പ്പു​ഴ: പ​തി​റ്റാ​ണ്ടു​ക​ൾ പാ​നൂ​രി​ന് അ​ഭി​മാ​ന​വും ആ​ത്മീ​യ​ത​യു​ടെ വി​ള​ക്കു​മാ​യി​രു​ന്ന വൈ​ലി​ത്ത​റ മു​ഹ​മ്മ​ദു​കു​ഞ്ഞ് മൗ​ല​വി​യു​ടെ വി​യോ​ഗം ഗ്രാ​മ​ത്തെ ക​ണ്ണീ​രി​ലാ​ഴ്ത്തി. ഇ​സ്​​ലാ​മി​ക പ്ര​ഭാ​ഷ​ണ ക​ല​യി​ൽ കു​ല​പ​തി​യാ​യ പ​ണ്ഡി​ത​ശ്രേ​ഷ്ഠ​ന് നാ​ട് ക​ണ്ണീ​രോ​ടും പ്രാ​ർ​ഥ​ന​യോ​ടും വി​ട​യേ​കി.

പ​ഞ്ചാ​യ​ത്തി​ലെ പാ​നൂ​രെ​ന്ന കൊ​ച്ചു​ഗ്രാ​മം കേ​ര​ളീ​യ​ർ​ക്ക് സു​പ​രി​ചി​ത​മാ​യ​ത് വൈ​ലി​ത്ത​റ മു​ഹ​മ്മ​ദ് കു​ഞ്ഞ് മൗ​ല​വി​യി​ലൂ​ടെ​യാ​യി​രു​ന്നു. ആ​റ​ര പ​തി​റ്റാ​ണ്ടി​ലേ​റെ ഇ​സ്​​ലാ​മി​ക പ്ര​ഭാ​ഷ​ണ​ത്തി​ന്‍റെ ധ​ന്യ​മാ​യ വ​ഴി​യി​ൽ കേ​ര​ള​ത്തി​ന്‍റെ മ​നം ക​വ​ർ​ന്ന വൈ​ലി​ത്ത​റ പാ​നൂ​ർ നി​വാ​സി​ക​ളു​ടെ അ​ഭി​മാ​ന​മാ​യി​രു​ന്നു. മ​ല​ബാ​ർ മേ​ഖ​ല​യി​ൽ വൈ​ലി​ത്ത​റ​യോ​ളം പ്ര​ശ​സ്ത​നാ​യ ഒ​രു ഇ​സ്​​ലാ​മി​ക പ്ര​ഭാ​ഷ​ക​ൻ ഉ​ണ്ടാ​യി​ട്ടി​ല്ല. ജ​ന സ​ഹ​സ്ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന ആ​ഴ്ച​ക​ൾ നീ​ളു​ന്ന മ​ത​പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​ക​ൾ ആ​യി​രു​ന്നു വൈ​ലി​ത്ത​റ​യു​ടേ​ത്. മ​ല​ബാ​റി​ലെ​ത്തി ആ​ല​പ്പു​ഴ​യെ​ന്നും പാ​നൂ​ർ എ​ന്നും പ​റ​ഞ്ഞാ​ൽ പ​ഴ​യ ത​ല​മു​റ​യി​ൽ പെ​ട്ട​വ​ർ ആ​ദ്യം ചോ​ദി​ക്കു​ക വൈ​ലി​ത്ത​റ മൗ​ല​വി​യെ കു​റി​ച്ചാ​യി​രി​ക്കും.

വാ​ർ​ധ​ക്യ​ത്തി​ലെ അ​വ​ശ​ത​ക​ൾ മൂ​ലം വ​ർ​ഷ​ങ്ങ​ളാ​യി വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന മൗ​ല​വി​യെ കാ​ണാ​ൻ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ പ്ര​മു​ഖ​ര​ട​ക്കം പാ​നൂ​രി​ൽ എ​ത്തി​യി​രു​ന്നു. പാ​നൂ​ർ ജ​മാ​അ​ത്ത് ക​മ്മി​റ്റി​യു​ടെ പ്ര​ഥ​മ പ്ര​സി​ഡ​ന്‍റ്​ കൂ​ടി​യാ​ണ് വൈ​ലി​ത്ത​റ. പാ​നൂ​ർ പ്ര​ദേ​ശം സാ​മൂ​ഹി​ക​പ​ര​മാ​യും വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യും പു​രോ​ഗ​തി പ്രാ​പി​ച്ച​തി​ൽ ഇ​ദ്ദേ​ഹം നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്. നാ​ട്ടി​ൽ മ​ത​സൗ​ഹാ​ർ​ദം എ​ന്നും നി​ല​നി​ൽ​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച മ​ന​സ്സാ​യി​രു​ന്നു വൈ​ലി​ത്ത​റ​യു​ടേ​ത്. വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം പാ​നൂ​ർ വ​ര​വു​കാ​ട് ജു​മാ​മ​സ്ജി​ദ് പ​ള്ളി​യി​ൽ ഖ​ബ​റ​ട​ക്കി​യ​ത്. തു​ട​ർ​ന്ന്​ പാ​നൂ​ർ ജ​മാ​അ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ അ​നു​സ്മ​ര​ണ യോ​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​മാ​അ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. എം.​എ. ഇ​ബ്രാ​ഹിം​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​സ്​​ലിം ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ന്‍റ്​ എ.​എം. ന​സീ​ർ, മു​ൻ എം.​എ​ൽ.​എ ടി.​കെ. ദേ​വ​കു​മാ​ർ, സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ എ.​എ. ഹ​ക്കീം, അ​ഡ്വ.​ബി. ബാ​ബു​പ്ര​സാ​ദ്, സ​മ​സ്ത ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൽ​ഖാ​സി​മി, അ​ഡ്വ. രാ​ജ​ശേ​ഖ​ര​ൻ, അ​ഡ്വ.​കെ.​പി. മു​ഹ​മ്മ​ദ്, ര​ണ്ടാ​ർ​ക്ക​ര ബീ​രാ​ൻ മൗ​ല​വി, മാ​ന്നാ​ർ അ​ബ്ദു​ൽ ല​ത്തീ​ഫ്, തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ എ​സ്.​വി​നോ​ദ് കു​മാ​ർ, പ​ട​ന്ന​യി​ൽ മു​ഹ​മ്മ​ദ്, ക​മാ​ൽ എം. ​മാ​ക്കി​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​ച്ച്. സ​ലാം എം.​എ​ൽ.​എ. രാ​ജു അ​പ്സ​ര, എ.​എ. ഷു​ക്കൂ​ർ, സ​യ്യി​ദ് അ​ബ്ദു​ല്ല ത​ങ്ങ​ൾ, കെ. ​ഇ. ഹ​സ​ൻ ഫൈ​സി, ന​വാ​സ് അ​ഷ​റ​ഫി പാ​നൂ​ർ, ഫൈ​സ​ൽ ഷം​സു​ദ്ദീ​ൻ, താ​ഹ മു​സ്​​ലി​യാ​ർ കാ​യം​കു​ളം, അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ​ഖാ​സി​മി, സ​യ്യി​ദ് മു​ത്തു​ക്കോ​യ ത​ങ്ങ​ൾ, ക​ട​ക്ക​ൽ ജു​നൈ​ദ്, ത​ല​ച്ചി​റ ഷാ​ജ​ഹാ​ൻ മൗ​ല​വി തു​ട​ങ്ങി​യ​വ​ർ വ​സ​തി​യി​ൽ എ​ത്തി അ​നു​ശോ​ച​നം അ​റി​യി​ച്ചു.

Tags:    
News Summary - Vailithara Mohammed Kunju Moulavi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.