കാക്കനാട്: കെ.ബി.പി.എസിലെ ഐ.എൻ.ടി.യു.സി നേതാക്കളെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധ സമരവുമായി ഐ.എൻ.ടി.യു.സി. നാല് യൂനിയൻ ഭാരവാഹികൾക്കെതിരെ നടപടി സ്വീകരിച്ച സി.എം.ഡിയുടെ നടപടിക്കെതിരെ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ റിലേ സത്യഗ്രഹം ആരംഭിച്ചു. ഐ.എൻ.ടി.യു.സി തൃക്കാക്കര റീജനൽ പ്രസിഡന്റ് പി.പി. അലിയാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.കെ. ഇബ്രാഹിം കുട്ടി, മനോജ്, സുനീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.