blurb കാണാത്തമട്ടിൽ അധികൃതർ പെരുമ്പാവൂര്‍: പ്രധാന റോഡുകള്‍ക്ക് പുറമെ ഇടറോഡുകളും തകര്‍ന്നതോടെ ടൗണിലെ യാത്ര ദുരിതമായി. ആലുവ-മൂന്നാര്‍ റോഡ്, എം.സി റോഡ് എന്നിവയുടെ പല ഭാഗങ്ങളും തകര്‍ന്ന് കുഴികളായി. നഗരത്തിലെ ചില ഭാഗങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നത് മഴ ശക്തമായതോടെ തകര്‍ന്ന് കുളമായി. ടൗണിലെ ഔഷധി ജങ്ഷന്‍, ഗാന്ധിസ്ക്വയര്‍ ഭാഗങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഗാന്ധി സ്ക്വയറിന്റെ ഭാഗത്ത് വലിയ ഗര്‍ത്തങ്ങളായി. ബൈക്കുകള്‍ മറിഞ്ഞ് ഇതിനോടകം നിരവധി അപകടങ്ങളാണിവിടെ നടന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് ഈ ഭാഗം അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കിയത്. ആലുവ-മൂന്നാര്‍ റോഡിന്റെ വാഴക്കുളം മുതല്‍ ഓടക്കാലി വരെ ഭാഗം ഉന്നത നിലവാരത്തില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നതുകൊണ്ടാണ് താല്‍ക്കാലിക അറ്റകുറ്റപ്പണി നടത്തിയതെന്നാണ് വിശദീകരണം. പക്ഷേ, ഉന്നത നിലവാരത്തില്‍ എന്ന് നിര്‍മാണം പൂര്‍ത്തിയാകുമെന്നത് അനിശ്ചിതത്വത്തിലാണ്. ബൈപാസ് റോഡില്ലാത്ത നഗരത്തിലെ ആശ്രയമാണ് ഇടറോഡുകള്‍. കാലടിയില്‍നിന്ന് വരുന്ന ഭാരവാഹനങ്ങള്‍ തിരിഞ്ഞുപോകുന്ന ജി.കെ. പിള്ള റോഡും ലൈബ്രറി റോഡും തകര്‍ന്നിട്ട് മാസങ്ങള്‍ പിന്നിട്ടു. മഴ പെയ്തതോടെ ജി.കെ. പിള്ള റോഡിന്റെ ടൈല്‍ വിരിച്ച ഭാഗം ഒഴികെ കുഴികളായി. മുനിസിപ്പല്‍ ലൈബ്രറിക്ക് മുന്നില്‍ വലിയ കുഴികള്‍ രൂപപ്പെട്ടു. ഇതില്‍ വെള്ളം നിറഞ്ഞു കിടക്കുന്നത് രാത്രി അപകടക്കെണിയായി മാറുന്നുണ്ട്. എം.സി റോഡിലെ തിരക്കില്‍നിന്ന് മാറി കോര്‍ട്ട് റോഡിലേക്ക് എളുപ്പത്തില്‍ സഞ്ചരിക്കാന്‍ നിര്‍മിച്ച പൊലീസ് സ്റ്റേഷന് മുന്നിലൂടെ കടന്നുപോകുന്ന കച്ചേരികുന്ന് റോഡും തകര്‍ന്ന് തരിപ്പണമായി. മഴ പെയ്തതോടെ ഇതിലൂടെ കാല്‍നട പോലും ദുരിതമായി മാറി. കാളച്ചന്ത, കല്ലുങ്ങൽ ഇട റോഡുകളുടെ സ്ഥിതി പരിതാപകരമാണ്. മഴക്കാലത്തിന് മുമ്പ് റോഡുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യം ബന്ധപ്പെട്ടവര്‍ മുഖവിലയ്ക്കെടുത്തില്ലെന്ന ആരോപണം വ്യാപകമാണ്. em pbvr 1 Road പെരുമ്പാവൂര്‍ ടൗണില്‍ ഗാന്ധി സ്ക്വയറിന് മുന്നിലെ റോഡ് തകര്‍ന്ന നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.