മിനിലോറി ഇടിച്ച്​ പിതാവ്​ മരിച്ചു; മകൾ ഗുരുതരാവസ്ഥയിൽ

മിനിലോറി ഇടിച്ച്​ പിതാവ്​ മരിച്ചു; മകൾ ഗുരുതരാവസ്ഥയിൽ

പാലാ: മിനിലോറി ഇടിച്ച്​ സ്കൂട്ടർ യാത്രികനായ പിതാവ്​​ മരിച്ചു. അപകടത്തിൽ മകൾക്ക്​ ഗുരുതര പരിക്ക്​. പള്ളിക്കത്തോട് കാഞ്ഞിരത്താംകുഴിയിൽ എസ്. രംഗനാഥനാണ് (47) മരിച്ചത്. മകൾ അഭിരാമിയെ (16) ചേർപ്പുങ്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുത്തോലി- കൊടുങ്ങൂർ റോഡിൽ കൊഴുവനാൽ ടെലിഫോൺ എക്സ്​ചേഞ്ചിനുസമീപം ശനിയാഴ്ച ഉച്ചക്ക്​ 2.30നാണ്​ അപകടം. മുത്തോലിയിൽ വന്ന് പള്ളിക്കത്തോട്ടിലെ വീട്ടിലേക്ക്​ മടങ്ങുകയായിരുന്ന അച്ഛനും മകളും സഞ്ചരിച്ച സ്കൂട്ടറിൽ എതിരെ ഇറക്കം ഇറങ്ങിവന്ന മിനിലോറി ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടൻ ചേർപ്പുങ്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രംഗനാഥൻ വൈകീട്ടോടെ മരിച്ചു. ഭാര്യ: ബിസ്മി (അഭിഭാഷക ക്ലർക്ക്, കോട്ടയം). മറ്റൊരു മകൾ: പഞ്ചമിനാഥ് (ചാർട്ടേഡ് അക്കൗണ്ടന്‍റ്​).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.