എം.ജി കലോത്സവം: തേജ സുനിൽ - കലാതിലകം, കെ. അമൽനാഥ് കലാപ്രതിഭ

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിൽ വിവിധ മത്സരങ്ങളുടെ മാറ്റി വെച്ചിരുന്ന ഫലങ്ങൾ പ്രഖ്യാപിച്ചു. മത്സരങ്ങളിലെ ഓവറോൾ രണ്ടാം സ്ഥാനം എറണാകുളം മഹാരാജാസ് കോളജും മൂന്നാം സ്ഥാനം തൃപ്പൂണിത്തുറ ആർ.എൽ.വി കോളജും കരസ്ഥമാക്കി. ഓവറോൾ ഡാൻസ് ഇവൻറ് ചാമ്പ്യൻഷിപ്പും ആർ.എൽ.വി കോളജിനാണ്. എറണാകുളം സൻെറ് തെരേസാസ് കോളജിലെ തേജ സുനിലാണ് കലാതിലകം. മഹാരാജാസ് കോളജിലെ കെ. അമൽ നാഥിനാണ് കലാ പ്രതിഭ പട്ടം. സർവകലാശാല ആസ്ഥാനത്തെ അസംബ്ലി ഹാളിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രഫ. സാബു തോമസ് പുതുതായി പ്രഖ്യാപിച്ച വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സർവകലാശാല യൂനിയൻ ചെയർമാൻ വസന്ത് ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. പരീക്ഷ കൺട്രോളർ ഡോ. സി.എം. ശ്രീജിത്ത്, സ്റ്റുഡന്‍റ്​ സർവിസസ് വിഭാഗം മേധാവി എബ്രഹാം സാമുവൽ, മുൻ മേധാവി ഡോ.എം.കെ. ബിജു എന്നിവർ പങ്കെടുത്തു. യൂനിയൻ ജനറൽ സെക്രട്ടറി പി.എസ്. വിപിൻ സ്വാഗതവും സെനറ്റംഗം മുഹമ്മദ് അബ്ബാസ് നന്ദിയും പറഞ്ഞു. KTG MG KALOLSAVAM: മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിലെ വിജയികൾക്ക് വൈസ് ചാൻസലർ പ്രഫ. സാബു തോമസ് ട്രോഫി സമ്മാനിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.