പറവൂർ: കഥകളി ആചാര്യനും സംഗീത നാടക അക്കാദമി ഫെല്ലോഷിപ് ജേതാവുമായ ആനന്ദ ശിവറാമിൻെറ സ്മരണക്കായി ജന്മനാടായ ഏഴിക്കരയിൽ സാംസ്കാരിക സമിതി പ്രവർത്തനം തുടങ്ങി. ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ. കെ.ജി. പൗലോസ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.ഡി. വിൻസൻറ് അധ്യക്ഷത വഹിച്ചു. എസ്. ശർമ, പറവൂർ ബ്ലോക്ക് പഞ്ചായത്തംഗം സി.എം. രാജ ഗോപാൽ, പഞ്ചായത്തംഗം കെ.എൻ. വിനോദ്, പള്ളിയാക്കൽ സഹകരണ ബാങ്ക് പ്രസിഡൻറ് എം.എസ്. ജയചന്ദ്രൻ, ആർ. രാജ്മോഹൻ നായർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ എസ്. ശർമ, വി.ഡി. സതീശൻ എം.എൽ.എ, പി. രാജു, കെ.ഡി. വിൻസൻറ് (രക്ഷാധികാരികൾ), ആർ രാജ്മോഹൻ നായർ (പ്രസി.), എം.എസ്. ജയചന്ദ്രൻ (സെക്ര.). ചിത്രം EA PVR anand sivaram 6 ഏഴിക്കരയിൽ ആനന്ദ ശിവറാം സ്മാരക സാംസ്കാരിക സമിതി ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും ഡോ. കെ.ജി. പൗലോസ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.