എസ്​റ്റേറ്റ്​ തൊഴിലാളി റോഡരികില്‍ മരിച്ചനിലയില്‍

നെടുങ്കണ്ടം: കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന എസ്​റ്റേറ്റ്​ തൊഴിലാളിയെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോമ്പയാര്‍ ആനക്കല്ലില്‍ നാഗപാണ്ടിയാണ്​ (43) മരിച്ചത്​. കുമളി-മൂന്നാര്‍ സംസ്ഥാനപാതയില്‍ കല്ലാറിന് സമീപമാണ്​ മൃ​തദേഹം കണ്ടത്​. കല്ലാര്‍ മെഡിക്കല്‍ ട്രസ്​റ്റ്​ ആശുപത്രിയില്‍നിന്ന്​ വെള്ളിയാഴ്ച പുലര്‍ച്ച ചായ കുടിക്കാൻ പോയതാണെന്ന് പൊലീസ് പറഞ്ഞു. ഹൃദയാഘാതമാണ് മരണകാരണമെന്ന്​ പ്രാഥമിക നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.