ലാപ്ടോപ്പുകൾ വിതരണംചെയ്തു

പറവൂർ: കേന്ദ്ര-സംസ്ഥാന സർക്കാറി​ൻെറ ദാരിദ്ര്യ ലഘൂകരണ പദ്ധതികളുടെ ഭാഗമായി വില്ലേജ് എക്​സ്​റ്റെൻഷൻ ഓഫിസർമാർക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. ബബിത ദിലീപ്കുമാർ, ബാബു തമ്പുരാട്ടി, നിത സ്​റ്റാലിൻ, ജെൻസി തോമസ്, എ.കെ. മുരളീധരൻ, സി.എം. രാജഗോപാൽ, ആൻറണി കോട്ടക്കൽ, പി.വി. മണി ടീച്ചർ, വി.എം. ലൈല എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് 2021-22ലെ വാർഷിക പദ്ധതിയിൽ അഞ്ചര ലക്ഷം രൂപ വകയിരുത്തിയാണ് ലാപ്ടോപ്പുകൾ വാങ്ങി വില്ലേജ് എക്​സ്​റ്റെൻഷൻ ഓഫിസർമാർക്ക് നൽകിയത്. പടം EA PVR Lap top 7 പറവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വി.ഇ.ഒമാർക്കുള്ള ലാപ്ടോപ്പുകളുടെ വിതരണം പ്രസിഡൻറ് സിംന സന്തോഷ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.