ക്രിക്കറ്റ് ടൂർണമൻെറ് ഇന്ന് ആരംഭിക്കും പറവൂർ: സ്പാൻ-ന്യൂ സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച ഓൾ കേരള മെഗാ ക്രിക്കറ്റ് ടേപ് ബാൾ ടൂർണമൻെറ് ശനി, ഞായർ ദിവസങ്ങളിലായി സ്പാൻ-ന്യൂ ടർഫിൽ നടക്കും. വിജയികൾക്ക് 1,11,111 രൂപയും റണ്ണേഴ്സിന് 50,001 രൂപയും ട്രോഫിയും ഉൾപ്പെടെ രണ്ടു ലക്ഷത്തിൽപരം രൂപയുടെ കാഷ് അവാർഡുകളാണ് നൽകുന്നത്. ശനിയാഴ്ച രാവിലെ എട്ടിന് ടൂർണമൻെറ് ഡെപ്യൂട്ടി കലക്ടർ സന്ധ്യദേവി ഉദ്ഘാടനം ചെയ്യും. നഗരസഭയുടെ വാഹനം അനുവാദമില്ലാതെ ഉപയോഗിച്ചു; ഡ്രൈവർക്ക് കാരണം കാണിക്കൽ നോട്ടീസ് പറവൂർ: നഗരസഭയുടെ വാഹനം അനുവാദമില്ലാതെ ഉപയോഗിച്ചതിന് വാഹനത്തിൻെറ ഡ്രൈവർക്ക് നഗരസഭ സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകി. എൻജിനീയറിങ് വിഭാഗത്തിൻെറ വാഹനത്തിലെ ഡ്രൈവർക്കാണ് നോട്ടീസ് നൽകിയത്. രണ്ട് ദിവസം ഓഫിസിൽ വാഹനം കാണാതായതോടെയാണ് സംഭവം സെക്രട്ടറിയുടെ ശ്രദ്ധയിൽപെട്ടത്. സംസ്ഥാന ലൈബ്രറി കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു സ്ഥിരം സമിതി അധ്യക്ഷനും ഭരണകക്ഷി കൗൺസിലറും ചേർന്ന് വാഹനം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്നാണ് വിവരം. നഗരസഭയുടെ ഉപയോഗത്തിനല്ലാതെ മറ്റാവശ്യങ്ങൾക്ക് വാഹനം ഉപയോഗിക്കേണ്ടിവരുമ്പോൾ സെക്രട്ടറിയുടെ അനുമതി ആവശ്യമാണ്. എൻജിനീയറിങ് വിഭാഗത്തിൻെറ വാഹനത്തിെല സ്ഥിരം ഡ്രൈവറെ ഒഴിവാക്കി മറ്റൊരു താൽക്കാലിക ഡ്രൈവറെയാണ് ഇവർ കൊണ്ടുപോയത്. എന്നാൽ, താൽക്കാലിക ജീവനക്കാരന് നോട്ടീസ് നൽകാൻ സാധിക്കില്ല. ഇതിനാലാണ് സ്ഥിരം ഡ്രൈവറോട് സെക്രട്ടറി വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.