ആലുവ: സംസ്ഥാന എക്സൈസ് വകുപ്പിൻെറയും ജില്ല ലൈബ്രറി കൗൺസിലിൻെറയും ആഭിമുഖ്യത്തിലുള്ള വിമുക്തി കാമ്പയിൻെറ ഭാഗമായി അശോകപുരം വിദ്യാവിനോദിനി ലൈബ്രറിയിൽ പാവനാടകം, ഓട്ടൻതുള്ളൽ, ബോധവത്കരണ ക്ലാസ് എന്നീ പരിപാടികൾ സംഘടിപ്പിച്ചു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിവിൽ എക്സൈസ് ഓഫിസർ കെ.ജെ. ധന്യ ക്ലാസെടുത്തു. ലൈബ്രറി പ്രസിഡൻറ് കെ.എ. ഷാജിമോൻ അധ്യക്ഷത വഹിച്ചു. കീഴ്മാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഭിലാഷ് അശോകൻ, കെ. രവിക്കുട്ടൻ, വി.കെ. ഷാജി (താലൂക്ക് ലൈബറി കൗൺസിൽ), ജില്ല ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റി അംഗം എസ്.എ.എം. കമാൽ, വിദ്യാവിനോദിനി വൈസ് പ്രസിഡൻറ് എൻ.എസ്. അജയൻ എന്നിവർ സംസാരിച്ചു. ക്യാപ്ഷൻea yas3 vidyavinodini അശോകപുരം വിദ്യാവിനോദിനി ലൈബ്രറിയിൽ സംഘടിപ്പിച്ച വിമുക്തി പരിപാടി ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.