മാലിന്യം തള്ളിയവരെ പൊലീസ് പിടികൂടി

പെരുമ്പാവൂര്‍: രണ്ടിടങ്ങളിൽ ആശുപത്രി . രായമംഗലം പഞ്ചായത്ത് ഓഫിസിന് സമീപത്തെ മൂടത്തോടിനടുത്തുള്ള പാടശേഖരത്തില്‍ വെള്ളിയാഴ്ച രാത്രിയും മണ്ണൂരില്‍ രണ്ടുദിവസം മുമ്പുമാണ് മാലിന്യം തള്ളിയത്. ഓപറേഷനും മറ്റുള്ളവക്കും ഉപയോഗിച്ച വസ്തുക്കളും പ്ലാസ്​റ്റിക് മാലിന്യങ്ങളുമാണ് ജനവാസ മേഖലയില്‍ ചാക്കുകളില്‍ നിറച്ച് തള്ളിയത്. ഇതി​ൻെറ അടിസ്ഥാനത്തില്‍ പഞ്ചായത്ത് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മാലിന്യത്തില്‍നിന്ന്​ ലഭിച്ച മേല്‍വിലാസത്തില്‍ ബന്ധപ്പെട്ടപ്പോള്‍ കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്കാണ് ഇത് സംസ്‌കരിക്കാന്‍ കരാര്‍ നല്‍കിയതെന്ന വിവരം ലഭിച്ചു. കമ്പനി പാര്‍ട്ണറായ കണ്ടന്തറ സ്വദേശിയുടെ അറിവോടെയാണ് മാലിന്യങ്ങള്‍ തള്ളിയതെന്ന വിവരം പൊലീസിന് ലഭിച്ചു. ഇതിനിടെ മാലിന്യങ്ങള്‍ ഇവിടെനിന്ന്​ മാറ്റാൻ വന്ന രണ്ട്​ വാഹനങ്ങള്‍ പഞ്ചായത്ത് പ്രസിഡൻറ്​ എന്‍.പി. അജയകുമാറി​ൻെറ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. വാഹനവുമായി എത്തിയവരെ പൊലീസ് കസ്​റ്റഡിയിലെടുക്കുകയായിരുന്നു. em pbvr 1 Waste രായമംഗലം പഞ്ചായത്ത് ഓഫിസിന് സമീപത്തെ മൂടത്തോടിനടുത്തുള്ള പാടശേഖരത്തില്‍ തള്ളിയിരിക്കുന്ന മാലിന്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.