രാജ്യത്തെ പിന്നിലേക്ക് നയിക്കുന്ന കേന്ദ്ര വിദ്യാഭ്യാസ നയം ആപത്ത് -പ്രഫ. സി. രവീന്ദ്രനാഥ്

പറവൂർ: വിവരങ്ങളെ ചിന്തയിലൂടെ അറിവാക്കി മാറ്റുന്ന വിദ്യാഭ്യാസരീതിയാണ് നാം പിന്തുടരുന്നതെന്നും രാജ്യത്തെ പിന്നിലേക്ക് നയിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം ആപത്തെന്നും മുൻ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. കെ.എസ്.ടി.എ ജില്ല സമ്മേളന ഭാഗമായി പറവൂരിൽ സംഘടിപ്പിച്ച 'ദേശീയ വിദ്യാഭ്യാസ നയം -2020 കാണാച്ചരടുകൾ' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ജി. ആനന്ദകുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഏലിയാസ് മാത്യു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ജെ. ഷൈൻ, കെ.എസ്. മാധുരി ദേവി, അജി നാരായണൻ, ജില്ല വൈസ് പ്രസിഡൻറുമാരായ ഡാൽമിയ തങ്കപ്പൻ, സി.എസ്. ദിലീപ്, ജോയൻറ് സെക്രട്ടറിമാരായ പി.എം. ഷൈനി, ബിനോജ് വാസു, ട്രഷറർ സി. ജയശ്രീ, സബ് ജില്ല സെക്രട്ടറി കെ.എസ്. മുരുകൻ എന്നിവർ സംസാരിച്ചു. EA PVR rajyathe 1 കെ.എസ്.ടി.എ പറവൂരിൽ സംഘടിപ്പിച്ച സെമിനാർ മുൻ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.