പറവൂർ: മൂത്തകുന്നം എസ്.എൻ.എം ട്രെയിനിങ് കോളജ് ആഭിമുഖ്യത്തിൽ വടക്കേക്കര പഞ്ചായത്തിൽ നടപ്പാക്കുന്ന ഗ്രാമസേവന പദ്ധതിയുടെ ഭാഗമായി ചലിക്കുന്ന പുസ്തകശാലക്ക് തുടക്കമായി. ഇതിൻെറ ഭാഗമായി വീടുകളിൽ പുസ്തകവിതരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷ ബീന രത്നൻ അധ്യാപക ദമ്പതിമാരായ പുല്ലാർക്കാട്ട് ജയറാമിനും ബീബിക്കും പുസ്തകങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു. കോളജ് അസോ. പ്രഫ. ഡോ. കെ.എസ്. കൃഷ്ണകുമാർ ആമുഖപ്രഭാഷണം നടത്തി. ഐ.ക്യു.എ.സി കോഓഡിനേറ്റർ ഡോ. കെ.ആർ. സീജ, മലയാളം വിഭാഗം വിദ്യാർഥി പി.എം. ജിന്യ, വൈഷ്ണവി നായർ എന്നിവർ സംസാരിച്ചു. പടം EA PVR chalikunna 3 മൂത്തകുന്നം എസ്.എൻ.എം ട്രെയിനിങ് കോളജിൻെറ ചലിക്കുന്ന പുസ്തകശാല പദ്ധതി വടക്കേക്കര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബീന രത്നൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.