ദീപുവിന്റെ മരണം: സമഗ്ര അന്വേഷണം വേണം -പി.ഡി.പി

കിഴക്കമ്പലം: ദീപുവിന്‍റെ മരണം സമഗ്ര അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് പി.ഡി.പി കിഴക്കമ്പലം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ട്വന്‍റി20 പ്രവര്‍ത്തകനും ദലിത് യുവാവുമായ ദീപുവിന്‍റെ മരണത്തെ രാഷ്ട്രീയ ലാഭത്തിനായി കിറ്റെക്സ് എം.ഡി സാബു എം. ജേക്കബ് ഉപയോഗിക്കുകയാണെന്ന് കമ്മിറ്റി ആരോപിച്ചു. യോഗത്തില്‍ പ്രസിഡന്റ് പി.എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ഷിഹാബ് ചേലക്കുളം, എം.എം. ഷമീര്‍, കെ.കെ. പരീക്കുഞ്ഞ്, ടി.വി. മുസ്തഫ, ഷരീഫ് പുക്കാട്ടുപടി, സിയാദ്, അലിയാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഷിഫാസ് സ്വാഗതവും റഹീം നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.