മൂവാറ്റുപുഴ: മണ്ഡലത്തില്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന രണ്ട് റോഡുകളുടെ വികസന പ്രവർത്തനങ്ങളുടെ സാധ്യത പഠനത്തിനായി ജർമൻ സംഘം എത്തുന്നു. കക്കടാശ്ശേരി-കാളിയാര്‍ റോഡിന്റെയും മൂവാറ്റുപുഴ-തേനി റോഡിന്റെയും വികസനപ്രവർത്തനങ്ങൾ ഏറ്റവും പ്രയോജനകരമായി നടപ്പാക്കുന്നതിനുവേണ്ടി പഠനം നടത്തുന്നതിനാണ് സംഘം എത്തുന്നത്. ഇതിനു മുന്നോടിയായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നിരുന്നു. മൂവാറ്റുപുഴ-തേനി റോഡിന്‍റെ സാധ്യതകളെക്കുറിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ നേരിട്ട് പരിശോധിക്കുന്നതിനായി കെ.എസ്.ടി.പിയുടെ സി.ഇ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ രണ്ട് റോഡിലും പരിശോധന നടത്തി. ഇവരുടെ റിപ്പോർട്ടുകളുടെ കൂടി അടിസ്ഥാനത്തിലാണ് സംഘം എത്തുന്നത്. ചിത്രം. തിരുവനന്തപുരത്ത് നിന്നെത്തിയ ഉന്നത ഉദ്യോഗസ്ഥർ മൂവാറ്റുപുഴ-തേനി റോഡിൽ പരിശോധന നടത്തുന്നു Em Mvpa 4 Road
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.