ഭൂമി കൈയേറ്റം: നഗരസഭയുടെ ശ്രമം നിന്ദ്യമെന്ന് ശിവഗിരി മഠം

ആലുവ: അദ്വൈതാശ്രമ ഭൂമി കൈയേറാൻ ആലുവ നഗരസഭ നടത്തിയ നീക്കം നിന്ദ്യമാണെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ പറഞ്ഞു. അദ്വൈതാശ്രമ ഭൂമിയെന്ന നിലയിൽ ശിവഗിരി മഠം കരം കൊടുക്കുന്ന ഭൂമിയിലാണ് നഗരസഭ അനധികൃതമായി നിർമാണം നടത്തുകയും ബോർഡ് സ്ഥാപിക്കാൻ നീക്കവും നടത്തിയത്. ആശ്രമത്തിലേക്കുള്ള വഴി നഗരസഭക്ക് വിട്ടുനൽകിയെന്ന പ്രചാരണം ഗുരുവിനോട് കാണിക്കുന്ന അനാദരവാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നഗരസഭ അധികൃതർ ശ്രദ്ധിക്കണമെന്നും സ്വാമി അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.