പതിനാറുകാരിക്ക്​ പീഡനം​; മാതാവിനും സുഹൃത്തിനും തടവ്​

കൊച്ചി: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മാതാവിനും സുഹൃത്തിനും കഠിന തടവ്​. മാതാവി​ന്‍റെ സുഹൃത്തായ ഒന്നാം പ്രതി വാഴക്കുളം കട്ടാലിക്കുഴി അരുൺ തോമസിനെ (32) 20 വർഷം കഠിന തടവിനും രണ്ടുലക്ഷം രൂപ പിഴക്കും മാതാവിനെ 10 വർഷം കഠിന തടവിനും 50,000 രൂപ പിഴക്കുമാണ്​ എറണാകുളം അഡീഷനൽ സെഷൻസ്​ (പോക്​സോ) കോടതി ശിക്ഷിച്ചത്​. രാമമംഗലം പൊലീസ് റജിസ്​റ്റർ ചെയ്​ത കേസിൽ പുത്തൻകുരിശ് ഇൻസ്​പെക്​ടറായിരുന്ന എ.എൽ. യേശുദാസാണ്​ കുറ്റപത്രം സമർപ്പിച്ചത്. 2017ലായിരുന്നു കേസിനാസ്​പദമായ സംഭവം​. അമ്മയുടെ ഒത്താശയോടെ അരുൺ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ്​ കേസ്. പിഴത്തുക പെൺകുട്ടിക്ക്​ നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.