കെ-റെയിൽ: ജനങ്ങൾക്കെതിരെ വൻ സേനയെ വിന്യസിച്ച് കല്ലിടൽ പ്രഹസനം

കൊച്ചി: ജനങ്ങൾക്കെതിരെ വൻ സേനയെ വിന്യസിച്ച് കൈയൂക്കിന്റെ ബലത്തിൽ പിണറായി സർക്കാർ നടത്തുന്ന കല്ലിടൽ പ്രഹസനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ജില്ല ഐക്യദാർഢ്യ സമിതി യോഗം ചൂണ്ടിക്കാട്ടി. ഇത്തരം ചെയ്തികൾ തുടർന്നാൽ അധികാര സോപാനങ്ങളിൽനിന്ന്​ ജനം വലിച്ച് താഴെയിടുമെന്നതിന് ബംഗാൾ സി.പി.എമ്മിന് പാഠമാകണമെന്നും ഐക്യദാർഢ്യ സമിതി സൂചിപ്പിച്ചു. ഓൺലൈൻ യോഗത്തിൽ സംസ്ഥാന രക്ഷാധികാരി സി.ആർ. നീലകണ്ഠൻ, ജില്ല പ്രസിഡന്റ് പ്രഫ.കെ. അരവിന്ദാക്ഷൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബി.ജെ.പി ജില്ല പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, മുസ്​ലിംലീഗ് ജില്ല ജനറൽ സെക്രട്ടറി ഹംസ പാറേക്കാട്ട്, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് ജ്യോതിവാസ് പറവൂർ, ആർ.എസ്.പി നേതാവ് കെ. രജികുമാർ, കേരള കോൺഗ്രസ് (ജേക്കബ്) ഹൈപർ കമ്മിറ്റി അംഗം രാജു പാണാലിക്കൽ, മൂലമ്പിള്ളി കോഓഡിനേഷൻ കമ്മിറ്റി കൺവീനർ വി.പി. വിൽസൺ, എസ്.യു.സി.ഐ (കമ്യൂണിസ്റ്റ് ) ജില്ല സെക്രട്ടേറിയറ്റ്​ അംഗം പി.എം. ദിനേശൻ, എസ്ഡി.പി.ഐ നേതാവ് അജ്മൽ കെ. മുജീബ്, ജനകീയ പ്രതിരോധ സമിതി ജില്ല കൺവീനർ ഫ്രാൻസിസ് കളത്തുങ്കൽ, കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ല പ്രസിഡന്റ് വിനു കുര്യാക്കോസ്, കൺവീനർ സി.കെ. ശിവദാസൻ, കെ.പി. സാൽവിൻ, ഷിബു പീറ്റർ, ഹാഷിം ചേന്ദാമ്പിള്ളി, കെ.എസ്. ഹരികുമാർ, മാരിയ അബു, പി.പി. മുഹമ്മദ്, ടോമി പോൾ, രഹനാസ്, കെ.കെ. ശോഭ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.