ആലുവ: മാർക്കറ്റ് റോഡിൽ വീണ്ടും ജലവിതരണ പൈപ്പ് പൊട്ടി. റീ ടാറിങ് നടത്തി ഒരു മാസത്തിനകം രണ്ടാമത്തെ തവണയാണ് പൈപ്പ് പൊട്ടുന്നത്. ആദ്യത്തെ പൊട്ടൽ നന്നാക്കി അധികം വൈകാതെയാണ് പൈപ്പ് പൊട്ടിയത്. രണ്ടുദിവസം മുമ്പാണ് നഗരസഭ ബസ് സ്റ്റാൻഡിന് മുൻഭാഗത്തായി ചെറിയതോതിൽ വെള്ളം റോഡിനടിയിൽനിന്ന് വന്നുതുടങ്ങിയത്. പിന്നീട് വെള്ളം വരുന്ന അളവ് കൂടി. നിലവിൽ റോഡിൽ ഒരുഭാഗത്ത് താഴുകയും സമീപത്ത് വീർത്ത് പൊന്തുകയും ചെയ്തിട്ടുണ്ട്. വെള്ളം കൂടുതലായി റോഡിൽ പരന്ന് ഒഴുകുന്നുമുണ്ട്. ഇത്ര ദിവസമായിട്ടും വാട്ടർ അതോറിറ്റി അധികൃതർ പ്രശ്നം പരിഹരിക്കാൻ തയാറായിട്ടില്ല. അതിനാൽ റോഡ് പൊന്തിയ ഭാഗത്ത് വലിയ പൊട്ടലുണ്ടാകാൻ സാധ്യതയുണ്ടെന്ന് വ്യാപാരികളും യാത്രക്കാരും ആരോപിക്കുന്നു. മാർക്കറ്റ് സമീപത്ത് പാലസ് റോഡിൽ പൈപ്പ് മാറ്റൽ പണികൾ ആരംഭിച്ചിട്ട് മാസങ്ങളായി. ചുരുങ്ങിയ നാൾകൊണ്ട് ചെയ്തുതീർക്കാമായിരുന്ന പണികൾ ഇപ്പോഴും പൂർത്തിയായിട്ടില്ല. ഇതിനിടയിൽ ഈ ഭാഗത്തും പൈപ്പ് പൊട്ടൽ പതിവാണ്. ക്യാപ്‌ഷൻ ea yas7 pipe pottal ആലുവ ബാങ്ക് കവല മാർക്കറ്റ് റോഡിൽ നഗരസഭ ബസ് സ്റ്റാൻഡിന് മുൻവശത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.