ആലുവ: കിടപ്പുരോഗികൾക്ക് ഉൾപ്പെടെ ആശ്വാസം പകർന്ന ആശ്വാസ കിരണം പദ്ധതി നിലച്ചിട്ട് ഒരുവർഷത്തോളമായി. സർക്കാർ ഫണ്ട് വിതരണം മുടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണം. ഒരുവർഷമായിട്ടും സർക്കാർ അനാസ്ഥ തുടരുകയാണ്. ആയിരക്കണക്കിന് രോഗികളാണ് ഇതുമൂലം ദുരിതത്തിലായത്. 2010ലാണ് സാമൂഹിക നീതി വകുപ്പിന് കീഴിൽ ആശ്വാസകിരണം പദ്ധതി ആരംഭിക്കുന്നത്. പഞ്ചായത്തുകൾതോറും ഈ പദ്ധതി പ്രകാരം ഫണ്ട് വിതരണം നടന്നിരുന്നു. ആദ്യഘട്ടത്തിൽ കിടപ്പിലായ രോഗികൾക്ക് മാത്രമായിരുന്നു ധന സഹായം. പിന്നീട് മുഴുവൻ സമയവും പരിചരണം ആവശ്യമുള്ള ശാരീരിക-മാനസിക വൈകല്യമുള്ളവർ, അർബുദ രോഗികൾ, കാഴ്ച വൈകല്യമുള്ളവർ, വിവിധ രോഗങ്ങൾമൂലം കിടപ്പിലായവർ, ഓട്ടിസം, സെറിബ്രൽപാൾസി, ബുദ്ധിമാന്ദ്യം തുടങ്ങിയവയുള്ളവരെയും പദ്ധതിയുടെ ഭാഗമാക്കി. തുടക്കത്തിൽ 525 രൂപ ആയിരുന്നു ധന സഹായം. പിന്നീട് 600 രൂപ ആക്കി. എന്നാൽ, കോവിഡ് ഒന്നാം തരംഗത്തോടെ ധനസഹായം നിൽക്കുകയായിരുന്നുവെന്ന് തദ്ദേശ സ്വയംസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ആരോപിക്കുന്നു. എത്രയുംവേഗം കിടപ്പുരോഗികൾക്ക് ആശ്വാസ കിരണം പദ്ധതിയിലുള്ള പെൻഷൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ചൂർണിക്കര ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. ശിവാനന്ദൻ ആരോഗ്യമന്ത്രി വീണ ജോർജിനും ജില്ല കലക്ടർക്കും നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.