വരാപ്പുഴ: വീട്ടിൽ അതിക്രമിച്ച് കയറി ദേഹോപദ്രവം ഏൽപിച്ച സംഭവത്തിൽ നാല് യുവാക്കൾ പിടിയിൽ. കൊച്ചാൽ ഇരിപ്പയിൽ വീട്ടിൽ ആൻറണി (19), ചെറിയപ്പള്ളി പന്നക്കാട് മാട്ടുമ്മൽ അതുൽദാസ് (20), കാവിൽനട പക്കത്തുപറമ്പ് നിവേദ് (22), കൊങ്ങോർപ്പിള്ളി കീരംപിള്ളി വീട്ടിൽ അനിൽ കുമാർ (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂനമ്മാവ് കൊച്ചാൽ കോട്ടക്കൽ ബോസ്കോയുടെ വീട്ടിൽ അതിക്രമിച്ചുകയറിയാണ് കഴിഞ്ഞ ദിവസം നാൽവർ സംഘം അക്രമം നടത്തിയത്. ബോസ്കോയും പ്രതി ആന്റണിയും അയൽവാസികളാണ്. ബോസ്കോയുടെ മകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് ആന്റണിക്കെതിരെ പള്ളിക്കമ്മിറ്റിയിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് സുഹൃത്തുക്കൾക്കൊപ്പം ബോസ്കോയുടെ വീട്ടിൽ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബോസ്കോയുടെ വീടിന്റെ ഗേറ്റിന് പുറത്തിരുന്ന മോട്ടോർ സൈക്കിൾ പ്രതികളിലൊരാൾ ചവിട്ടിമറിച്ചിട്ടു. ഇതുകണ്ട് പുറത്തേക്കിറങ്ങിച്ചെന്ന ബോസ്കോയെ ബലമായി പിടിച്ചുവലിച്ച് പുറത്തേക്ക് കൊണ്ടുപോയായിരുന്നു മർദനം. അടിയേറ്റ് മൂക്കിന്റെ അസ്ഥി പൊട്ടി. പിന്നീട് വീട്ടിൽ കയറി ബോസ്കോയുടെ ഭാര്യയെ മർദിച്ചു. മകളെ ഭീഷണിപ്പെടുത്തുകയും കഴുത്തിൽ പിടിച്ച് തള്ളി താഴെയിടുകയും ചെയ്തു. ക്രിമിനൽ സ്വഭാവമുള്ള പ്രതികൾ ലഹരിക്കടിമകളാണെന്ന് പൊലീസ് പറഞ്ഞു. ആന്റണിയുടെ വീട്ടിൽ സ്ഥിരമായി എത്തുന്ന സുഹൃത്തുക്കൾ ലഹരി ഉപയോഗിച്ചശേഷം ബഹളം ഉണ്ടാക്കുന്നത് നിത്യസംഭവമാണെന്ന് നാട്ടുകാർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പടം EA PVR veed kayari akramam 1 വീടുകയറി അക്രമം നടത്തിയ കേസിൽ അറസ്റ്റിലായ ആന്റണി (19)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.