തോട്ടുമുഖം പാലത്തിന്‍റെ അറ്റകുറ്റപ്പണി ഇന്ന്​ ആരംഭിക്കും

ആലുവ: ആലുവ-പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ തോട്ടുമുഖം പാലത്തിന്‍റെ അറ്റകുറ്റപ്പണി ചൊവ്വാഴ്ച ആരംഭിക്കും. ചരക്കുലോറി ഇടിച്ച് തകർത്ത കൈവരിയുടെയും ഇരുമ്പ് നടപ്പാതയുടെയും അറ്റകുറ്റപ്പണികളാണ് നടത്തുന്നത്. അപകടത്തെതുടർന്ന് ഏറെനാളായി ഈ ഭാഗം തകർന്നുകിടക്കുകയായിരുന്നു. എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ച 4.6 ലക്ഷം രൂപ ഉപയോഗിച്ചാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. അപകടത്തെതുടർന്ന് കൈവരികൾ തകർന്ന് കിടക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കിയിരുന്നു. നവംബർ 21നാണ് അമിതവേഗതയിൽ നിയന്ത്രണം വിട്ടെത്തിയ മഹാരാഷ്ട്ര ലോറി കൈവരിയും ഇതോടുചേർന്നുള്ള ഇരുമ്പ് നിർമിത നടപ്പാതയും തകർത്തത്. പാലത്തിന് കുറച്ചുമുമ്പ് ഇരുചക്ര വാഹനത്തിൽ ഇടിച്ചതിനെത്തുടർന്ന് നിർത്താതെ പാഞ്ഞ ലോറിയാണ് അപകടം വരുത്തിയത്. പുലർച്ചയുണ്ടായ അപകടത്തിൽ ഇരുചക്ര വാഹനത്തിൽ യാത്രചെയ്തിരുന്ന ദമ്പതികൾക്ക് ഗുരുതര പരിക്കേറ്റിരുന്നു. തകർന്ന കൈവരിക്ക് പകരം താൽകാലിക മരക്കുറ്റികളാണ് സ്ഥാപിച്ചിരിക്കുന്നത്. പാലത്തിലേക്ക് കൂടുതൽ ഇറങ്ങിനിൽക്കുന്നതിനാൽ ഇത് വാഹനങ്ങൾക്ക് ഭീഷണിയാണ്. ക്യാപ്‌ഷൻ ea yas6 thottumukam bridge ലോറി അപകടത്തെതുടർന്ന് കൈവരികളും നടപ്പാതയും തകർന്ന തോട്ടുമുഖം പാലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.