പറവൂർ: മിനി സിവിൽ സ്റ്റേഷന് സമീപത്തെ ബാർ ഹോട്ടലിന്റെ പാർക്കിങ് ഏരിയയിലെ അനധികൃത നിർമാണം നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് സ്വതന്ത്ര കൗൺസിലർ ജോബി പഞ്ഞിക്കാരൻ നഗരസഭാധ്യക്ഷയുടെ ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഈ നിർമാണത്തെ കുറിച്ച് ആറ് മാസം മുമ്പുള്ള കൗൺസിലിൽ ചോദിച്ചപ്പോൾ നിയമാനുസൃതമല്ലെന്ന മറുപടിയാണ് ലഭിച്ചത്. ഏഴ് ദിവസത്തിനകം പൊളിക്കാൻ നടപടി സ്വീകരിക്കുമെന്ന് നഗരസഭാധ്യക്ഷയും സെക്രട്ടറിയും അറിയിച്ചെങ്കിലും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് ജോബി പറഞ്ഞു. നഗരസഭയുടെ വിശദീകരണത്തിന് ബാർ ഉടമസ്ഥർ നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാൽ പൊളിച്ച് നീക്കാൻ നോട്ടിസ് നൽകി. പിന്നീട് ഈ സ്ഥാപനം സംബന്ധിച്ച ഫയൽ നഗരസഭയിൽനിന്ന് കാണാതായി. ഇക്കാര്യം സെക്രട്ടറി സ്ഥിരീകരിച്ചിരുന്നു. രണ്ട് മാസത്തിന് ശേഷം ബാർ ഉടമകൾ ട്രൈബ്യൂണലിൽനിന്ന് വാങ്ങിയ സ്റ്റേ ഓർഡർ നഗരസഭയിലെത്തി. അപ്പോൾ മുങ്ങിയ ഫയൽ വീണ്ടും പൊങ്ങി. അനധികൃത നിർമാണം നടത്തിയിടത്ത് ലൈസൻസില്ലാതെ ഭക്ഷ്യ വസ്തുക്കൾ വിൽപന നടത്തുന്നത് നഗരസഭ തടയണമെന്ന് ജോബി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.