ലത മങ്കേഷ്​കർക്ക് ശ്രദ്ധാഞ്ജലിയുമായി ഗായകർ

മട്ടാഞ്ചേരി: അന്താരാഷ്ട്ര മാതൃഭാഷ ദിനാചരണത്തിന്റെ ഭാഗമായി കേരള കൊങ്കണി അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിലെ വിവിധ ഭാഷകളിൽ ലത മങ്കേഷ്​കർ പാടിയ പാട്ടുകൾ പാടി ശ്രദ്ധാഞ്ജലി ഒരുക്കി. 10 വയസ്സ് മുതൽ 80 വരെ പ്രായമുള്ള ഗായിക-ഗായകന്മാർ ബ്രിജ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, കൊങ്കണി, മലയാളം, മറാത്തി, സംസ്കൃതം, തമിഴ് എന്നിങ്ങനെ പത്ത് ഭാഷയിൽ ലത മങ്കേഷ്​കർ പാടിയ ഗാനങ്ങൾ ആലപിച്ചു. എസ്‌. രാമകൃഷ്ണ കിണിക്ക് പണ്ഡരീനാഥ് ഭുവനേന്ദ്ര പുരസ്കാര സമർപ്പണവും നടന്നു. ചിത്രം: ലത മങ്കേഷ്​കർക്കായി ഒരുക്കിയ ശ്രദ്ധാഞ്ജലിയിൽ തങ്കമണി പാടുന്നു .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.