പൊട്ടുവെള്ളരി ജ്യൂസിനെ ജനകീയമാക്കാൻ കെ.വി.കെ

കൊച്ചി: നാട്ടിൻപുറങ്ങളിൽ കൃഷി ചെയ്ത് ഉൽപാദിപ്പിക്കുന്ന പൊട്ടുവെള്ളരിയെയും അതിന്റെ ജ്യൂസിനെയും ജനകീയമാക്കാനൊരുങ്ങുകയാണ് എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെ.വി.കെ). ജില്ലയിലെ നെടുമ്പാശ്ശേരി, മാഞ്ഞാലി, കടുങ്ങല്ലൂർ, ആലങ്ങാട്, കരുമാല്ലൂർ പാടങ്ങളിൽ നെൽകൃഷിക്കുശേഷം 600 ഏക്കറോളം സ്ഥലത്ത് പൊട്ടുവെള്ളരി കൃഷി ചെയ്യുന്നുണ്ട്. ഈ നാടൻ വിഭവത്തിന്റെ ഗുണമേന്മയെ കുറിച്ച് ബോധവത്​കരണം നടത്താനും പൊട്ടുവെള്ളരിക്ക് പ്രചാരം നൽകാനും കെ.വി.കെ നടപടി സ്വീകരിക്കും. ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ഇത്തവണ കെ.വി.കെ നടത്തിയ പൊട്ടുവെള്ളരിയുടെ പ്രദർശന കൃഷിയുടെ വിളവെടുപ്പ് ഈ മാസം 24ന് ജനകീയ പങ്കാളിത്തത്തോടെ നടത്തും. ആലങ്ങാട് കല്ലുപാലം നല്ലേലിപ്പടിയിലെ കർഷകൻ വർഗീസിന്റെ തോട്ടത്തിൽ നടക്കുന്ന വിളവെടുപ്പ്​ ഉത്സവത്തിൽ വിവിധ തരം പൊട്ടുവെള്ളരി ജ്യൂസുകൾ പരിചയപ്പെടുത്തും. ഒപ്പം ജ്യൂസുകൾ തയാറാക്കാൻ വിദഗ്​ധർ നയിക്കുന്ന ക്ലാസുകളുമുണ്ടാകും. പൊട്ടുവെള്ളരി കൃഷി ചെയ്യാൻ താൽപര്യമുള്ളവർക്ക് കെ.വി.കെ മാർഗനിർദേശങ്ങൾ നൽകും. ഫോൺ: 9746469404.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.