'മദ്യശാലകൾ തുറക്കാനുള്ള സർക്കാർ ശ്രമം വഞ്ചനപരം'

കൊച്ചി: 267 മദ്യഷോപ്പുകൾ പുതുതായി തുറക്കാനുള്ള ബിവറേജസ് കോർപറേഷന്‍റെ ശിപാർശ നടപ്പാക്കുന്നത് വഞ്ചനപരമാണെന്ന് നാഷനലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ്. നാഷനലിസ്റ്റ് കേരള കോൺഗ്രസ്​ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ വർധിക്കുന്ന മദ്യാസക്തി മദ്യവർജനത്തിലൂടെ കുറച്ചുകൊണ്ടുവന്ന് ഇല്ലാതാക്കുകയും മദ്യവർജനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയ സർക്കാറിന്‍റെ മദ്യനയം ജനദ്രോഹകരമാണെന്ന് കുരുവിള മാത്യൂസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.