പറവൂർ: ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് 15-ാം വാർഡിലെ ചേരമാൻ കോളനി റോഡ് നിർമാണ പ്രവൃത്തിയുടെ ടെൻഡർ നടപടി പൂർത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. വരുന്ന ആഴ്ച എഗ്രിമൻെറുവെച്ച് ഉടൻ നിർമാണം ആരംഭിക്കും. ചുവന്ന പുസ്തക ദിനാചരണം പറവൂർ: കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറി ആഭിമുഖ്യത്തിൽ ലോക മാതൃഭാഷ ദിനവും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ 172-ാം വാർഷികം ചുവന്ന പുസ്തകദിനമായും ആചരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് അജിത് കുമാർ ഗോതുരുത്ത് ഉദ്ഘാടനം ചെയ്തു. പറവൂർ ബാബു അധ്യക്ഷത വഹിച്ചു. സി.പി. ജയൻ, ജോസ് തോമസ്, പി.പി. സുകുമാരൻ, കെ.ജി. നവീൻ, ആർച്ച പി. മനോജ് എന്നിവർ സംസാരിച്ചു. വാട്ടർ ചാർജ് കുടിശ്ശിക അടക്കാം പറവൂർ: കുടിശ്ശിക നിവാരണ യജ്ഞ ഭാഗമായി പുത്തൻവേലിക്കര പഞ്ചായത്തിലെ ഉപഭോക്താക്കളിൽ വാട്ടർ ചാർജ് കുടിശ്ശിക വരുത്തിയവർക്ക് അടക്കാനായി പഞ്ചായത്ത് ഓഫിസിൽ 24, 25 തീയതികളിൽ 10 മുതൽ 1.30 വരെ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജല അതോറിറ്റി വടക്കേക്കര അസി. എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.