തുറവൂരില്‍ 'ഓക്സിജന്‍ ബെഡ്സ്' പദ്ധതിക്ക് തുടക്കം

അങ്കമാലി: തുറവൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ 'ഓക്സിജന്‍ ബെഡ്സ്' പദ്ധതിക്ക് തുടക്കമായി. ജില്ല പഞ്ചായത്ത് 4.85 ലക്ഷം ചെലവില്‍ രണ്ട് വാര്‍ഡിലാണ് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി 40 കിടക്ക ഏര്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജിനി രാജീവ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷൈനി ജോര്‍ജ്, ജില്ല പഞ്ചായത്ത്​ അംഗം അനിമോള്‍ ബേബി, ബ്ലോക്ക്​ പഞ്ചായത്ത്​ അംഗം സീലിയ വിന്നി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റോയി സെബാസ്റ്റ്യന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.പി. മാര്‍ട്ടിന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സീന ജിജോ, പഞ്ചായത്ത്​ അംഗങ്ങളായ ഷില്‍സി തങ്കച്ചന്‍, എം.എം. പരമേശ്വരന്‍, എം.എസ്. ശ്രീകാന്ത്, വി.വി. രഞ്ജിത്കുമാര്‍, സിനി സുനില്‍, സാലി വില്‍സണ്‍, മെഡിക്കല്‍ ഓഫിസര്‍ അരുണ്‍ ബി. കൃഷ്ണ എന്നിവര്‍ സംസാരിച്ചു. EA ANKA 02 OXIGEN BEDS തുറവൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരംഭിച്ച ഓക്സിജന്‍ ബെഡ്സ് പദ്ധതി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യുന്നു 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.